Breaking News

ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു; അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ നീളും

Spread the love

അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ നീളും. ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു.
തിങ്കളാഴ്ച ഹ്രസ്വകാല ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും അവതരിപ്പിക്കും. അടച്ചുപൂട്ടൽ തുടരുകയാണെങ്കിൽ കൂട്ടപ്പിരിച്ചു വിടലുകൾ ആവശ്യമായി വരുമെന്ന് വൈറ്റ് ഹൗസ് ആവർത്തിച്ചു.
പ്രതിസന്ധിക്ക് ഉത്തരവാദികൾ ഡമോക്രാറ്റുകളാണെന്ന് ഡോണൾഡ് ട്രംപ് ആരോപിച്ചു.സർക്കാർ ചെലവുകൾക്കായുള്ള ധനാനുമതി ബിൽ പാസാകാതെ വന്നതോടെ അമേരിക്ക അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ വിവിധ മേഖലകൾ സ്തംഭിച്ച അവസ്ഥയിലാണ്. അവസാന നിമിഷം പോലും സെനറ്റിൽ സമവായത്തിലെത്താൻ കഴിയാതെ വന്നതോടെയാണ് അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനം സ്തംഭിച്ചത്. സര്‍ക്കാര്‍ സേവനങ്ങള്‍ നിലയ്ക്കുന്നത് സാധാരണക്കാരേയും ബാധിക്കും.

പുതിയ സാമ്പത്തിക വർഷത്തേക്ക് ഫണ്ട് അനുവദിക്കുന്ന ബിൽ ഒക്ടോബർ ഒന്നിന് മുൻപ് യു എസ് കോൺഗ്രസ് പാസാക്കുന്നതാണ് അമേരിക്കയിലെ രീതി. ഇത്തവണ ഭരണപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിക്കും പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കും സെനറ്റിൽ സമവായത്തിൽ എത്താനായില്ല. ഇതോടെയാണ് രാജ്യം അടച്ചുപൂട്ടലിലേക്ക് നീങ്ങിയത്.

You cannot copy content of this page