Breaking News

‘കാസ- ആർ.എസ്.എസ് കൂട്ടുകെട്ട്, ആവശ്യമായ നടപടിയെടുക്കും, നിരീക്ഷണമുണ്ട്’: മുഖ്യമന്ത്രിയുടെ പരാമർശത്തിൽ മറുപടിയുമായി ഡിജിപി റവാഡ ചന്ദ്രശേഖർ

Spread the love

കാസ- ആർ.എസ്.എസ് കൂട്ടുകെട്ടും, വർഗീയ ധ്രവീകരണവും സംബന്ധിച്ച മുഖ്യമന്ത്രിയുടെ പരാമർശത്തിൽ മറുപടിയുമായി ഡിജിപി റവാഡ ചന്ദ്രശേഖർ. നിയമവിരുദ്ധ പ്രവർത്തനങ്ങൾ എവിടെയൊക്കെ നടക്കുന്നു എന്ന് പൊലീസിന് നന്നായി അറിയാം. അത്തരം കാര്യങ്ങളിൽ നിരീക്ഷണമുണ്ട്. ആവശ്യമായ നടപടിയെടുക്കുമെന്നും റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.

കസ്റ്റഡി മർദനത്തോട് സീറോ ടോളറൻസ് എന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. വീഴ്ചകളിൽ ശക്തമാ നടപടി ഉണ്ടാകും.പൊലീസ് സേനയിൽ അച്ചടക്കം പ്രധാനമാണ്. പൊലീസ് സ്റ്റേഷനുകൾ ജനങ്ങൾക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണം. ഉദ്യോഗസ്ഥർ ജനങ്ങളോട് നല്ല രീതിയിൽ പെരുമാറണമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു.

പത്തനംതിട്ട മുൻ എസ്.പിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും അദ്ദേഹം പ്രതികരിച്ചു. ചില പരാതികൾ ഉണ്ട്, അത് പരിശോധിക്കുന്നു. വിഷയം ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് മുന്നിലുണ്ട്. ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

രാജ്യത്തെ വെല്ലുവിളികൾ എല്ലാം കേരളത്തിൽ ഉണ്ട്. ഇന്റാലിജിൻസ് വിവരപ്രകാരം പൊലീസ് മുൻകൂട്ടി നടപടി എടുക്കുന്നുണ്ട്. മാവോ പ്രശ്നം കേരളം നന്നായി നേരിട്ടു. ഭീകരവാദ നീക്കങ്ങൾ കേരളം ജാഗ്രതയോടെ ഇപ്പോഴും നേരിടുന്നുണ്ടെന്നും ഡിജിപി പറഞ്ഞു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നല്ല ശൈലി സ്വന്തമായി ഉണ്ട്. അവർ‌ കാഴ്ച പാടുള്ള മഹാന്മാരാണ്. നരേന്ദ്ര മോദിക്കും പിണറായി വിജയനും ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.

You cannot copy content of this page