Breaking News

എംഎൽഎ ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ച ഞീഴൂർ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാൾ തകർന്നത് നിർമിതിയിലെ അപാകത മൂലം,മോൻസ് ജോസഫ് എംഎൽഎ ജനങ്ങളോട് മറുപടി പറയണം : സഖറിയാസ് കുതിരവേലി

Spread the love

കടുത്തുരുത്തി /ഞീഴൂർ : എംഎൽഎ ഫണ്ട്‌ 25 ലക്ഷം ഉപയോഗിച്ച് അശാസ്ത്രീയമായി നിർമിച്ച പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാൾ തകർന്നു വീണത്തിൽ മോൻസ് ജോസഫ് എംഎൽഎ ജനങ്ങളോട് മറുപടി പറയണമെന്ന് കേരള കോൺഗ്രസ്‌ എം ഉന്നതാധികാര സമിതി അംഗം സഖറിയാസ് കുതിരവേലി ആവശ്യപ്പെട്ടു. കെട്ടിട നിർമാണം പൂർത്തീകരിച്ചു എംഎൽഎ തന്നെ ഉദ്ഘാടനം നിർവഹിച്ചു കേവലം ഒരു മാസം തികയും മുമ്പ് കെട്ടിടം തകർന്നു വീണത് സംശയാസ്പതമാണ് ഇത് സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണം. കെട്ടിടം തകർന്നു വീണതിന്റെ ഉത്തരവാദിത്തം പഞ്ചായത്ത് ഭരണസമിതിയുടെ തലയിൽ കെട്ടിവെച്ചു മുഖം രക്ഷിക്കാനുള്ള എംഎൽഎയുടെ ശ്രമം അപഹാസ്യം ആണ്. ഇത് സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തി കുറ്റകർക്ക് എതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ്‌ എം ഞീഴൂർ മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.

You cannot copy content of this page