മുല്ലാന്‍പൂര്‍: ഓസ്‌ട്രേലിയ വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും. മുല്ലാന്‍പൂരില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ അലീസ ഹീലി ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയാിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. രേണുക സിംഗ്, അരുന്ധതി റെഡ്ഡി എന്നിവര്‍ ടീമിലെത്തി. ഓസ്‌ട്രേലിയയും രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. ഡാര്‍സി ബ്രൗണ്‍, ജോര്‍ജിയ വോള്‍ എന്നിവര്‍ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: സ്മൃതി മന്ദാന, പ്രതിക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, സ്‌നേഹ റാണ, അരുന്ധതി റെഡ്ഡി, രാധ യാദവ്, രേണുക സിംഗ് താക്കൂര്‍, ക്രാന്തി ഗൗഡ്.
ഓസ്‌ട്രേലിയ: അലിസ്സ ഹീലി (ക്യാപ്റ്റന്‍), ജോര്‍ജിയ വോള്‍, എല്ലിസ് പെറി, ബെത്ത് മൂണി, അന്നബെല്‍ സതര്‍ലാന്‍ഡ്, ആഷ്ലീ ഗാര്‍ഡ്നര്‍, തഹ്ലിയ മഗ്രാത്ത്, ജോര്‍ജിയ വെയര്‍ഹാം, അലാന കിംഗ്, ഡാര്‍സി ബ്രൗണ്‍, മേഗന്‍ ഷട്ട്.മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ പിന്നിലാണ്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സാണ് നേടിയത്. പ്രതിക റാവല്‍ (64), സ്മൃതി മന്ദാന (58), ഹര്‍ലീന്‍ ഡിയോള്‍ (54) എന്നിവര്‍ അര്‍ധ സെഞ്ചുറികള്‍ നേടി. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ 44.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഫോബെ ലിച്ച്ഫീല്‍ഡ് (88), ബേത് മൂണി (74 പന്തില്‍ പുറത്താവാതെ 77), ആന്‍ഫീല്‍ഡ് സതര്‍ലന്‍ഡ് (51 പന്തില്‍ പുറത്താവാതെ 54) എന്നിവരാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്.
