Breaking News

കൊച്ചിയില്‍ വീണ്ടും വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്; മട്ടാഞ്ചേരി സ്വദേശിനിയില്‍ നിന്ന് 2.88 കോടി രൂപ തട്ടിയെടുത്തു

Spread the love

കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ രണ്ട് കോടി 88 ലക്ഷം രൂപ തട്ടിയെടുത്തു. മട്ടാഞ്ചേരി സ്വദേശിനിയെയാണ് കബളിപ്പിച്ചത്. മണി ലോണ്ടറിംഗ് കേസില്‍ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഉഷാ കുമാരി എന്ന 59കാരിയാണ് തട്ടിപ്പിന് ഇരയായത്.ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണം പണയം വച്ച പണവും ഉള്‍പ്പടെ അക്കൗണ്ടിലൂടെ ട്രാന്‍സ്ഫര്‍ ചെയ്ത് വാങ്ങുകയായിരുന്നു. ഇന്നാണ് ഈ പരാതി ലഭിച്ചത്. മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You cannot copy content of this page