Breaking News

KCL : ഇന്ന് ട്രിവാൻഡ്രം-കാലിക്കറ്റ് പോരാട്ടം

Spread the love

ത്രില്ലറുകളും, നാടകീയരംഗങ്ങളും നിറഞ്ഞ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ ഇന്ന് സീസണിലെ പത്തൊമ്പതാം മത്സരം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 2:30 ന് നടക്കുന്ന മത്സരത്തിൽ അദാനി ട്രിവാൻഡ്രം റോയൽസ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ നേരിടും.സീസണിലെ ആദ്യപാദ മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ട്രിവാൻഡ്രം ഏഴ് വിക്കറ്റിന് കാലിക്കറ്റിനോട് മുട്ടുമടക്കിയിരുന്നു.നിലവിൽ ആറ് മത്സരങ്ങളിൽ നിന്ന് ആറ് പോയിൻ്റുള്ള കാലിക്കറ്റ് നാലാം സ്ഥാനത്തും, ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിൻ്റ് മാത്രമുള്ള ട്രിവാൺഡ്രം റോയൽസ് അവസാന സ്ഥാനത്തുമാണ്.

ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ, പോയിൻ്റ് പട്ടികയിൽ തലപ്പത്തുള്ള കൊച്ചി ബ്ലൂടൈഗേർസും, തൃശൂർ ടൈറ്റൻസും തമ്മിൽ കൊമ്പുകോർക്കും. ഇരു ടീമുകളും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ തൃശൂരിനൊപ്പമായിരുന്നു ജയം. അന്ന് അഞ്ച് വിക്കറ്റിനായിരുന്നു തൃശൂർ ജയിച്ചത്. മത്സരഫലം നോക്കിയാൽ ഇരു ടീമുകൾക്കും എട്ട് പോയിൻ്റ് വീതമാണുള്ളതെങ്കിലും മികച്ച ശരാശരിയുടെ മേൽകൈ കൊച്ചിയെ പോയിന്റ് പട്ടികയിലെ രാജാക്കന്മാരാക്കി.

അദാനി ട്രിവാൻഡ്രം റോയൽസ് സ്‌ക്വാഡ്: കൃഷ്ണ പ്രസാദ്(c), ഗോവിന്ദ് ദേവ്, റിയ ബഷീർ, സഞ്ജീവ്, അബ്ദുൾ ബാസിത്, നിഖിൽ എം, അദ്വൈത് പ്രിൻസ്(w), അഭിജിത് പ്രവീൺ, ബേസിൽ തമ്പി, ആസിഫ് സലാം, അജിത് വി, ഫാസിൽ ഫാനൂസ്, സുബിൻ സ്, വിനിൽ, അനുരാജ്, അനന്ത കൃഷ്ണൻ

കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് സ്‌ക്വാഡ്: സച്ചിൻ സുരേഷ്(w), രോഹൻ കുന്നുമ്മൽ(c), അജിനാസ്, അഖിൽ സ്കറിയ, സൽമാൻ നിസാർ, മനു കൃഷ്ണൻ, കൃഷ്ണ ദേവൻ, മുഹമ്മദ് അൻഫൽ, അഖിൽ ദേവ്, മോനു കൃഷ്ണ, ഹരികൃഷ്ണൻ, സുധേശൻ, മിഥുൻ, ഇബ്നുൾ അഫ്താബ്, അജിത് രാജ്, പ്രീതിഷ് പവൻ, ഷൈൻ ജോൺ ജേക്കബ്, അമീർഷ, കൃഷ്ണ കുമാർ.

You cannot copy content of this page