Breaking News

പാർലമെൻറ്റ് വർഷകാല സമ്മേളനം സമാപിച്ചു

Spread the love

പാർലമെന്റിന്റെ വർഷകാല സമ്മേളനം സമാപിച്ചു. ഓൺലൈൻ ചൂതാട്ട നിയന്ത്രണ ബില്ല് രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. ബില്ലിൽ ചർച്ച ആരംഭിച്ചെങ്കിലും, വോട്ട് കൊള്ള ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ചർച്ച വെട്ടിച്ചുരുക്കി ബില്ല് പാസാക്കുകയായിരുന്നു.

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട കസ്റ്റഡിയിൽ 30 ദിവസം പൂർത്തിയാക്കുന്ന മന്ത്രിമാരെ അയോഗ്യരാക്കുന്ന 130 ആം ഭരണഘടന ഭേദഗതി ബിൽ അടക്കം മൂന്നു ബില്ലുകൾ ആഭ്യന്തര മന്ത്രി അമിത്ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. ഒന്നും ബില്ലുകളും സംയുക്ത പാർലമെന്ററി സമിതിക്ക് വിടുന്നതായും ആഭ്യന്തരമന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി. വോട്ടർ പട്ടിക ക്രമക്കേടി നേതിരായ കടുത്ത പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് 2 തവണ തടസ്സപ്പെട്ട ലോകസഭ 12.15 ഓടെ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞിരുന്നു.

You cannot copy content of this page