തിരുവനന്തപുരം നന്ദിയോട് സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ വോട്ടിന് മദ്യം നല്‍കിയെന്നാരോപണം. SKVHSS സ്‌കൂളില്‍ വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്ന് മദ്യം കണ്ടെത്തി. ബാഗില്‍ നിന്ന് പൊലീസ് മദ്യം പിടിച്ചെടുത്ത ദൃശ്യം ലഭിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് വിതരണം ചെയ്തതെന്നാണ് കെ.എസ്.യു ആരോപണം. സ്‌കൂള്‍ അധികൃതരും എസ്എഫ്‌ഐയും ആരോപണം നിഷേധിച്ചു.
വോട്ട് ഫോര്‍ എസ്എഫ്‌ഐ എന്നെഴുതി 100 രൂപ വീതം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയെന്നും കെഎസ്യു പരാതിപ്പെട്ടു. എന്നാല്‍ രേഖാമൂലം പരാതി ലഭിച്ചില്ലെന്നാണ് പൊലീസ് നിലപാട്. കുപ്പി കണ്ടെടുത്ത ബാഗ് വിദ്യാര്‍ഥിയുടെതാണോ എന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും പൊലീസ് പറയുന്നു. ആരോപണം നിഷേധിച്ച സ്‌കൂളില്‍ അധികൃതര്‍ സ്‌കൂളില്‍ ആരും മദ്യപിച്ച് എത്തിയിട്ടില്ലെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും പറഞ്ഞു. എന്നാല്‍, കെ.എസ്.യു ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോവുകയാണ്.
വ്യാഴാഴ്ചയാണ് സ്‌കൂള്‍ തിരഞ്ഞടുപ്പ് നടന്നത്. അതിനിടെയാണ് ആരോപണം.
