Breaking News

‘മെസി കേരളത്തിലേക്ക് വരില്ല ‘; ഒക്ടോബറിൽ വരാൻ കഴിയില്ല; സ്ഥിരീകരിച്ച് കായികമന്ത്രി

Spread the love

മെസ്സി കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് കായികവകുപ്പ് മന്ത്രി വി അബ്ദുറെഹ്മാൻ . ഒക്ടോബറിൽ വരാൻ കഴിയില്ലെന്നും മന്ത്രി അറിയിച്ചു. ഒക്ടോബറിൽ വരാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ സ്പോൺസർ ആണ് പറഞ്ഞത് എന്നാൽ വരേണ്ടെന്ന്. കേരളം ഈ കരാറിൽ വിട്ടവീഴ്ച ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മെസി വരാനുള്ള സാധ്യതയില്ലെന്ന് മന്ത്രിയുടെ ഓഫീസ് തന്നെ അറിയിച്ചു. ഡിസംബറിൽ മെസി ഇന്ത്യയിലെത്തുമെങ്കിലും ഷെഡ്യൂളിൽ കേരളം ഇടം പിടിച്ചിട്ടില്ല.

ഡിസംബർ 11 മുതൽ 15 വരെയാണ് മെസിയുടെയും ടീമിന്റെയും ഇന്ത്യ സന്ദർശനം. കൊൽക്കത്ത, മുംബൈ, ഡൽഹി, അഹമ്മ​ദാബാദ് എന്നി ന​​ഗരങ്ങളിൽ സംഘം എത്തും. കൊൽക്കത്തയിൽ എത്തുന്ന ടീം ഇന്ത്യൻ ടീമുമായി സൗഹൃദ മത്സരം നടത്തുമെന്നും സൂചനയുണ്ട്. പിന്നീട് വാങ്കഡയിലും ചില സൗഹൃദ മത്സരങ്ങളുണ്ട്. കൂടാതെ 14 ന് മുംബൈയിൽ ബോളിവുഡ് താരങ്ങൾ സംബന്ധിക്കുന്ന പരിപാടികളിൽ മെസി പങ്കെടുക്കുമെന്നും റിപ്പോർട്ടുണ്ട്..

അതേസമയം ഒക്ടോബറിൽ വരുമെന്നായിരുന്നു മന്ത്രിയും സം​ഘവും ആദ്യം പറഞ്ഞത്. പിന്നിലെ നിരവധി അനിശ്ചിതത്വങ്ങളുണ്ടായി. ഒടുവിൽ മെസ്സി കേരളത്തിൽ വരുമെന്ന് അറിയിപ്പുമായി മന്ത്രിയുടെ ഓഫീസ് വീണ്ടും രംഗത്ത് വന്നിരുന്നു. നല്ലൊരു ഫുട്ബോൾ സ്റ്റേഡിയം ഇല്ലാത്ത സ്ഥലത്ത് മെസി എങ്ങനെ കളിക്കുമെന്ന ചോദ്യം ആരാധാകർ അടക്കം ഉയർത്തി. അപ്പോഴും മെസി എത്തും എന്ന് മന്ത്രി ആവർത്തിച്ചു.

You cannot copy content of this page