Breaking News

അർക്കദിയാക്കോൻ മാരുടെ ദുക്റാന തിരുന്നാൾ ആചരിച്ചു

Spread the love

‎കുറവിലങ്ങാട് : പകലോമറ്റത്ത് കബറടങ്ങിയിരിക്കുന്ന മാർ ഗീവർഗീസ് നാമധാരികളുൾപ്പെടെയുള്ള അർക്കദിയാക്കോന്മാരുടെയും അങ്കമാലിയിൽ കബറടങ്ങിയിരിക്കുന്ന അർക്കദിയാക്കോൻമാരുടെയും ദുക്റാന കുറവിലങ്ങാട് – പകലോമറ്റത്ത് ആചരിച്ചു. അഭിവന്ദ്യ മെത്രാന്മാരുടെയും വൈദികരുടെയും നേതൃത്വത്തിൽ വിശ്വാസികൾ അർക്കദിയാക്കോൻമാരുടെ പുണ്യ കബറുകളിൽ ധൂപാർപ്പണവും തറവാട് പള്ളിയിൽ പുരാതന ക്രമത്തിൽ സുറിയാനി, മലയാളം ഭാഷകളിലുള്ള യാമ നമസ്കാര ശുശ്രൂഷയും അനുസ്മരണ പ്രഭാഷണങ്ങളും നടത്തി. യൂറോപ്യൻ മിഷനറിമാരുടെ ഇടപെടൽ ശക്തമായിത്തീർന്ന പതിനേഴാം നൂറ്റാണ്ടു വരെ മാർത്തോമാ നസ്രാണികൾ ഒറ്റ സമുദായവും സഭയുമായി നിന്നിരുന്ന കാലത്ത് പള്ളിയോഗത്തിന്റെ അധ്യക്ഷനും അഡ്മിനിസ്ട്രേറ്റേഴ്സും ആയി മാർത്തോമാ നസ്രാണികളെ നയിച്ച അർക്കദിയാക്കോന്മാരെയാണ്നസ്രാണി സഭകൾ യോജിച്ച് അനുസ്മരിച്ചത്. മലങ്കര യാക്കോബായ സുറിയാനി സഭയുടെ സൂനഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന ബിഷപ്പും ആയ അഭിവന്ദ്യ തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തയും സീറോ മലബാർ സഭ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലും പങ്കെടുത്തു.

You cannot copy content of this page