തൃശ്ശൂർ: ഗുരുവായൂരിൽ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചു. അപകടത്തിൽ 17 പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴയില്‍ നിന്ന് പളനിയിലേക്ക് പോകും വഴി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു പോവുകയായിരുന്ന മിനി ടൂറിസ്റ്റ് ബസ്സും തൃശ്ശൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റുമാണ് കൂട്ടിയിടിച്ചത്. രാവിലെയാണ് അപകടമുണ്ടായത്. ആരുടെയും നില ഗുരുതരമല്ല.
