Breaking News

മരണത്തിൽ ദുരൂഹത? ആലുവയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ഓഫീസിൽ തൂങ്ങിമരിച്ചു, ഉടമയെ വിളിച്ച് മാനസിക സമ്മർദ്ദത്തിലെന്ന് പറഞ്ഞു

Spread the love

ആലുവ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവതി താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ. തൃശ്ശൂർ പീച്ചി സ്വദേശിനി ഗ്രീഷ്മയാണ് മരിച്ചത്. ഇന്ന് വെളുപ്പിന് 1 മണിക്കാണ് സംഭവം നടന്നത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി ഇന്ന് പുലർച്ചെ ഓഫീസിൽ എത്തിയാണ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.

ഉടമയെ ഫോണിൽ വിളിച്ച് താൻ മാനസിക സമ്മർദത്തിൽ ആണെന്നും ആത്മഹത്യ ചെയ്യാൻ പോവുന്നുവെന്നും അറിയിച്ചു. ഉടൻതന്നെ സ്ഥാപന ഉടമ ഓഫീസിൽ എത്തിയപ്പോൾ ഗ്രീഷ്മയെ ഫാനിൽ തൂവൽ കിടക്കുന്ന നിലയിലാണ് കണ്ടത്.ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .ഗ്രീഷ്മയുടെ കല്യാണ നിശ്ചയം കഴിഞ്ഞിരുന്നതായും പറയുന്നു.

മൃതശരീരം ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആലുവ പൊലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് ആലുവ പൊലീസ് അറിയിച്ചു.

You cannot copy content of this page