Breaking News

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Spread the love

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തി.

അതേസമയം, ഉത്തരേന്ത്യയില്‍ മഴക്കെടുതി തുടരുകയാണ്. മധ്യപ്രദേശിലെ ചത്തര്‍പൂരില്‍ വന്‍ നാശനഷ്ടം. ധാസന്‍ നദി അപകടനിലക്ക് മുകളില്‍ ഒഴുകുന്നു. എട്ട് ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ടു. മേഖലയില്‍ വ്യാപക കൃഷിനാശം. നിരവധി വാഹനങ്ങള്‍ ഒഴുക്കില്‍ പെട്ടു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. മധ്യപ്രദേശില്‍ മന്ദാകിനി നദിയും കരകവിഞ്ഞു ഒഴുകുന്നു.

ബംഗാളില്‍ മഴക്കെടുതിയില്‍ മൂന്നു മരണം. 13 വാര്‍ഡുകളില്‍ വെള്ളക്കെട്ട്. രാജസ്ഥാനില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

You cannot copy content of this page