Breaking News

​ഗവർണർക്കെതിരായ പ്രതിഷേധം; കേരള സർവകലാശാലയിലേക്ക് ഇരച്ചു കയറി SFI

Spread the love

സർവകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ച് ചാൻസലറായ ഗവർണർക്കെതിരെ സർവകലാശാലകളിലേക്ക് എസ്എഫ്ഐ പ്രതിഷേധം. കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലേക്ക് എസ്എഫ്ഐ പ്രവർത്തകർ ഇരച്ചുകയറി. വിസിയുടെ ഓഫീസിലേക്ക് കടക്കാൻ ശ്രമിച്ചു. കൂടുതൽ പൊലീസ് സ്ഥലത്തേക്ക് എത്തി.

കേരള സർവകലാശാല ആസ്ഥാനത്ത് ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകർ കെട്ടിടത്തിനുള്ളിൽ കയറിയത്. പൊലീസുമായി പ്രവർത്തകർ ഉന്തും തള്ളും ഉണ്ടായി. പ്രധാന കവാടത്തിന് മുന്നിലെ വാതിലുകൾ തള്ളിതുറന്ന് ഒന്നാം നിലയിലെ വിസിയുടെ ചേംബറിന് മുന്നിലേക്ക് പ്രതിഷേധക്കാർ എത്തി. എന്നാൽ വിസി ഓഫീസിൽ ഇല്ല. വിസിയുടെ ചേംബറിന് മുൻവശം എസ്എഫ്ഐ പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു. പ്രവർ‌ത്തകരെ ബലം പ്രയോ​ഗിച്ച് സ്ഥലത്ത് നിന്ന് മാറ്റാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.

അതേസമയം കാലിക്കറ്റ്- കണ്ണൂർ-കേരളാ സർവലാശാലകളിലും എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കണ്ണൂർ സർവകലാശാല ആസ്ഥാനത്തേക്ക് നടന്ന മാർച്ചിന് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്കായിരുന്നു എസ്എഫ് ഐ മാർച്ച്/ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

You cannot copy content of this page