Breaking News

‘നിലമ്പൂരിൽ ഹിന്ദു വികാരം ഉണ്ടായി, ആ വോട്ടുകൾ LDF ന് ലഭിച്ചു’; തോറ്റത് അൻവർ: വെള്ളാപ്പള്ളി

Spread the love

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്‍റെ യുഡിഎഫ് വിജയത്തിൽ പ്രതികരണവുമായി എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിലമ്പൂരിലേത് ലീഗിന്റെ വിജയമാണെന്നും ലീഗിന്‍റെ കൊടിയാണ് അവിടെ ഉയർത്തിക്കാണിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. മണ്ഡലത്തിൽ എൽ ഡി എഫിന് അഭിമാനകരമായ വോട്ട് ലഭിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലമ്പൂരിൽ തോറ്റത് അൻവർ. അൻവർ അവഗണിക്കാൻ കഴിയാത്ത വ്യക്തിത്വം. BJP വോട്ട് എവിടെ പോയി. നിലമ്പൂരിൽ ഹിന്ദു വികാരം ഉണ്ടായി, ആ വോട്ടുകൾ LDFന് ലഭിച്ചു. ആര്യാടൻ മതേതര ഹൃദയമുള്ള രാഷ്ട്രിയ നേതാവ്. മകൻ നിന്നപ്പോൾ ആദ്യം ചില പ്രശ്നം ലീഗുമായി ഉണ്ടായിരുന്നു. ഇത് ലീഗിൻ്റെ വിജയം.

കോൺഗ്രസിൻ്റെ വിജയമല്ല. LDF സ്ഥാനാർഥിക്ക് അഭിമാനകരമായ വോട്ട് കിട്ടി. BJP വോട്ട് എവിടെ പോയി അത് LDF ന് കിട്ടി. ലീഗ് മുസ്ലിം വികാരം ഇളക്കി. അതോടെ ഹിന്ദു വികാരം ഉണ്ടായി. താൻ അവിടെ പോയി പ്രസംഗിച്ചതിൻ്റെ പേരിൽ ക്രൂശിക്കപ്പെട്ട ആളാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. നിലമ്പൂർ വോട്ടെണ്ണലിന്‍റെ ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവര പ്രകാരം യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 11000 വോട്ടുകൾക്ക് മുന്നിലാണ്.

ഇനി എണ്ണാനുള്ള വോട്ടുകൾ അടിസ്ഥാനപ്പെടുത്തിയാൽ ഷൗക്കത്തിന്‍റെ വിജയം ഉറപ്പിച്ചിട്ടുണ്ട്. വിജയമുറപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങിയപ്പോൾ എൽ ഡി എഫ് സ്ഥാനാർത്ഥിയായ എം സ്വരാജ് തന്‍റെ ജന്മനാടായ പോത്തുകല്ലിൽ പോലും പിന്നിലായി എന്നതാണ് ശ്രദ്ധേയമായത്.

You cannot copy content of this page