Breaking News

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; വോട്ടുറപ്പിക്കാൻ സാമുദായിക നേതാക്കളെ കണ്ട് പിവി അൻവർ

Spread the love

നിലമ്പൂരിൽ വോട്ടുറപ്പിക്കാൻ സാമുദായിക നേതാക്കളെ കണ്ട് പിവി അൻവർ. മാർത്തോമ്മാ സഭ കുന്നംകുളം–മലബാർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പയെ കണ്ടു. ഇന്നലെയായിരുന്നു കൂടിക്കാഴ്ച്ച.

സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുമായി അൻവർ ഇന്നലെ കൂടിക്കാഴ്ച്ച നടത്തി പിവി അന്‍വര്‍. ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. നേരത്തെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായും അന്‍വര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

നിലമ്പൂരിലെ യഥാർത്ഥ കലാശകൊട്ട് 19 ന് നടക്കുമെന്ന് പിവി അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രവർത്തകർ വോട്ട് ഉറപ്പിക്കുകയാണ്. എം സ്വരാജിന് 35000 വോട്ടിൽ കൂടുതൽ കിട്ടില്ല. മലയോര മേഖലയിൽ നിന്നും താമസം മാറിയവനാണ് സ്വരാജ്. തനിക്ക് 75000 വോട്ട് ലഭിക്കും.

ട്രാഫിക് ബ്ലോക്ക്‌ ഒഴിവാക്കാൻ കൂടെ ആണ് കലാശക്കോട്ട് ഒഴിവാക്കിയത്. എൽഡിഎഫ് വോട്ടർമാർക്ക് പണം നൽകുന്നുണ്ട്. എൽഡിഎഫും യുഡിഎഫും കിറ്റുകൾ വിതരണം ചെയ്യുന്നു. സ്വരാജ് തോറ്റാൽ മുഖ്യമന്ത്രി രാജിവെക്കുമോ?

സിപിഐഎമ്മിൽ നിന്ന് 35-40 ശതമാനം വോട്ടും കോൺഗ്രസിൽ നിന്ന് 25 ശതമാനം വോട്ടും കിട്ടും. താൻ പിടിക്കുന്ന വോട്ടും യുഡിഎഫ് പിടിക്കുന്ന വോട്ടും പിണറായി വിരുദ്ധ വോട്ടാണ്. നിലമ്പൂരിൽ തോൽക്കുന്നത് യുഡിഎഫോ കോൺഗ്രസോ അല്ല, ഷൗക്കത്താണെന്നും അദ്ദേഹം പറഞ്ഞു.

You cannot copy content of this page