Breaking News

മതിയായ വിദ്യാർഥികളില്ല: കണ്ണൂർ ജില്ലയിൽ ആറ് വർഷത്തിനിടെ എട്ട് സ്കൂളുകൾ പൂട്ടി; മൂന്ന് എണ്ണം മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ

Spread the love

എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയശേഷം കണ്ണൂർ ജില്ലയിൽ എട്ട് പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടിയെന്ന് കണക്ക്. താഴുവീണതിൽ മൂന്നെണ്ണം മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്താണ്. മതിയായ വിദ്യാർഥികൾ ഇല്ലാത്തതിനെ തുടർന്നാണ് സ്കൂളുകളെല്ലാം അടച്ച് പൂട്ടിയത്.

തലമുറകൾക്ക് അറിവ് പകർന്ന് നൽകിയ മേലൂർ ജൂനിയർ ബേസിക് സ്കൂളിന്റെ നിലവിലെ അവസ്ഥയാണിത്. പൂട്ട് വീണ് രണ്ട് വർഷം പിന്നിടുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ അടച്ചുപൂട്ടിയ പാലയാട് സെൻട്രൽ എൽ പി സ്കൂളും, അണ്ടല്ലൂർ ജൂനിയർ ബേസിക് സ്കൂളും മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ തന്നെ.

1898ൽ ആരംഭിച്ച ന്യൂമാഹി പരിമഠം എൽ പി സ്കൂളിന് കഴിഞ്ഞ വർഷമാണ് പൂട്ട് വീണത്. തലശ്ശേരി നിയമസഭാ മണ്ഡലത്തിൽ തന്നെ ഉൾപ്പെട്ട വാണിവിലാസം യുപി സ്കൂൾ, പപ്പൻ പീടികയിലെ കോടിയേരി ഈസ്റ്റ് ജൂനിയർ ബേസിക് സ്കൂൾ എന്നിവയും അടച്ചു പൂട്ടിയിട്ട് കാലമേറെയായില്ല. ഒടുവിൽ കണ്ണൂർ നോർത്ത് സബ് ജില്ലയിൽ ഉൾപ്പെട്ട ഇരിവേരി ഇ എൽ പി സ്കൂൾ, അതിരകം എൽ പി സ്കൂൾ എന്നിവയും അടച്ചുപൂട്ടി.

അടച്ചുപൂട്ടിയതെല്ലാം എയ്ഡഡ് സ്കൂളുകളാണ്. കുട്ടികൾ പോയതാവട്ടെ സ്വകാര്യ വിദ്യാലയങ്ങളിലേക്കും. ജില്ലയിൽ മതിയായ വിദ്യാർത്ഥികൾ ഇല്ലാത്ത 331 എയ്ഡഡ് സ്കൂളുകളും 98 സർക്കാർ സ്കൂളുകളുമുണ്ടെന്നാണ് വിവരാവകാശ പ്രകാരം ചോദിച്ച ചോദ്യത്തിന് ലഭിച്ച മറുപടി.

You cannot copy content of this page