Breaking News

‘പഹൽഗാമിൽ നടന്നത് പൈശാചികമായ ആക്രമണം; ഭീകരാക്രമണം കൊണ്ട് മതപരമായി ഭിന്നിപ്പിക്കാൻ കഴിയില്ല’; പാളയം ഇമാം

Spread the love

പഹൽ​ഗാം ഭീകരാക്രമണത്തെ അപലപിച്ച് പാളയം ഇമാം വി പി സുഹൈബ് മൗലവി. പഹൽഗാമിൽ നടന്നത് പൈശാചികമായ ആക്രമണമാണെന്നും സംഭവം മനുഷ്യത്വരഹിതമാണെന്നും ഇമാം പറഞ്ഞു. ഭീകരാക്രമണത്തെ ബലിപെരുന്നാൾ ദിവസം അപലപിക്കുന്നു. പഹൽ​ഗാം ഭീകരാക്രമണം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ദുഃഖത്തോടൊപ്പം ചേരുന്നുവെന്നും വി പി സുഹൈബ് മൗലവി പറഞ്ഞു.

അന്യായമായി ഒരാൾ മരിച്ചാൽ ഭൂമിയിലെ എല്ലാവരും ഒരുപോലെ മരിച്ചത് പോലെയാണ്. ഭൂമിയിലെ എല്ലാ മനുഷ്യരെയും കൊന്നത് പോലെയുള്ള ക്രൂരതയാണ് പഹൽ​ഗാമിൽ നടന്നത്. ഭീകരാക്രമണം കൊണ്ട് മതപരമായി ആരെയും ഭിന്നിപ്പിക്കാൻ കഴിയില്ലെന്ന് പാളയം ഇമാം പറഞ്ഞു. ഐക്യത്തോടെ മുന്നോട്ട് പോവുക എന്നതാണ് മതം. പഹൽഗാമിൽ നടന്നത് പൈശാചികമായ ആക്രമണമാണ് വി പി സുഹൈബ് മൗലവി പറഞ്ഞു.

അന്യായമായി ആരെയെങ്കിലും വധിച്ചാൽ ഭൂമിയിലെ മുഴുവൻ പേരെയും വധിച്ചതിന് തുല്യമാണ്. ഇതാണ് ഇസ്ലാമിന്റെ നിലപാടെന്ന് വി പി സുഹൈബ് മൗലവി വ്യക്തമാക്കി. പഹൽഗാം ആക്രമണം രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ കാണണമെന്ന് അദേഹം മുന്നറിയിപ്പ് നൽകി.

വഖഫ് നിയമഭേദഗതിയിലും പാളയം ഇമാം പ്രതികരിച്ചു. സുപ്രീംകോടതിയിൽ നിന്നുള്ള ഇടക്കാല ഉത്തരവ് ആശ്വാസം നൽകുന്നതാണെന്ന് അദേഹം പറഞ്ഞു. ഭരണഘടനയിൽ വിശ്വാസമർപ്പിച്ചുകൊണ്ട് നിയമപരമായ പോരാട്ടം തുടരണമെന്ന് അദേഹം കൂട്ടിച്ചേർത്തു. പലസ്തീൻ ജനത അനുഭവിക്കുന്നത് ദയനീയമായ സാഹചര്യമാണ്. പട്ടിണിക്കിട്ടുള്ള ക്രൂരതയാണ് നടക്കുന്നത്. പലസ്തീനുകളെ ഭക്ഷണം തരാം എന്ന് പേരിൽ വിളിച്ചുവരുത്തി ഇസ്രയേലുകാർ വെടിവെച്ചു കൊല്ലുകയാണ്. അറബ് രാജ്യങ്ങളും ഇതിനോട് മൗനം പാലിക്കുന്നുവെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി പറഞ്ഞു.

You cannot copy content of this page