Breaking News

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു; പുതുപ്പാടിയിൽ പത്താംക്ലാസുകാരുടെ അതിക്രമം

Spread the love

കോഴിക്കോട് പുതുപ്പാടിയിൽ ഒമ്പതാംക്ലാസുകാരനെ പത്താംക്ലാസ് വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചു.
പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായ അടിവാരം കളക്കുന്നുമ്മൽ അജിൽ ഷാനാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥിയുടെ തലയിലും കണ്ണിനും പരുക്കേറ്റതായാണ് റിപ്പോർട്ട്.

നാലുമാസം മുമ്പ് അടിവാരം പള്ളിയിൽ അജിൽഷാന്റെ സുഹൃത്തുക്കളുമായി വാക്കുതർക്കം ഉണ്ടായ ഒരു സംഘമാണ് ഈ ആക്രമണത്തിന് പിന്നിൽ. ഇതിന്റെ തുടർച്ചയായാണ് പുതിയ ആക്രമണമെന്നാണ് കുടുംബം പറയുന്നത്.

പരുക്കേറ്റ വിദ്യാർത്ഥിയെ അധ്യാപകർ ആശുപത്രിയിൽ എത്തിച്ചില്ലെന്നും രണ്ട് മണിക്കൂറിനുശേഷമാണ് രക്ഷിതാക്കൾക്ക് വിവരം അറിയിച്ചതെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് താമരശ്ശേരി പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

You cannot copy content of this page