നിലമ്പൂർ: ഇന്ന് ചേർന്ന നിലമ്പൂർ മണ്ഡലം കമ്മിറ്റിയിലാണ് അൻവറിനെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാമെന്ന തീരുമാനത്തിൽ തൃണമൂൽ കോൺഗ്രസ്.
യു ഡി എഫ് മുന്നണി പ്രവേശനത്തിൽ ഉപാധിവെച്ച തൃണമൂൽ കോൺഗ്രസ് ആവശ്യങ്ങൾ പരിഗണിച്ചെങ്കിൽ അൻവറിനെ മത്സരിപ്പിക്കുമെന്നാണ് കമ്മിറ്റിയുടെ നിലപാട്. ആവശ്യങ്ങൾ പരിഗണിക്കാൻ യു ഡി എഫിന് രണ്ട് ദിവസത്തെ സമയം നൽകുന്നുവെന്ന് മണ്ഡലം പ്രസിഡന്റ് ഇ.എ സുകു മാധ്യമങ്ങളോട് പ്രതികരിച്ചു.
തൃണമൂലിനെ ഘടക കക്ഷിയായി അംഗീകരിക്കണമെന്നതാണ് തൃണമൂലിന്റെ പ്രധാന ആവശ്യം. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ അൻവറിനെ മത്സരിപ്പിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
