തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ രഹസ്യ വിദേശയാത്ര എന്തിനാണെന്നും എന്തുകൊണ്ടാണ് മുഖ്യമന്ത്രി ആര്‍ക്കും പകരം ചുമതല നല്‍കാതിരുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ബംഗാളിലോ ത്രിപുരയിലോ പോലും എന്തുകൊണ്ടാണ് പിണറായി വിജയന്‍ പ്രചാരണത്തിന് ഇറങ്ങാത്തത്? ബിജെപിയെ പേടിച്ചിട്ടാണോ ഇതെന്നും അദ്ദേഹം പരിഹസിച്ചു.