Breaking News

ഹർഷീനയുടെ ആരോഗ്യാവസ്ഥ വളരെ മോശം; തുടർചികിത്സക്കായി ക്രൗഡ് ഫണ്ടിങിലൂടെ പണം കണ്ടെത്താൻ തീരുമാനം

Spread the love

കോഴിക്കോട്: വയറ്റിൽ കത്രിക കുടങ്ങിയ കോഴിക്കോട് സ്വദേശി ഹർഷീനയുടെ ആരോഗ്യാവസ്ഥ വളരെ മോശമെന്ന് ഭർത്താവ് അഷ്റഫ്. കത്രിക കുടുങ്ങിയ സ്ഥലത്ത് പഴുപ്പ് ഉണ്ടായതിനാൽ വീണ്ടും ശസ്ത്രക്രീയ നടത്തേണ്ടിവരും. സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാൽ ക്രൗഡ് ഫണ്ടിംഗിലൂടെ പണം കണ്ടെത്താൻ ഹർഷീന സമര സമിതി തീരുമാനിച്ചു.

 

കത്രിക നീക്കം ചെയ്ത ഹർഷിനയുടെ വയറ്റിൽ വീണ്ടും കൊഴുപ്പ് അടിഞ്ഞ് കൂടുകയും ഇത് പഴുക്കുകയും ചെയ്തു. വീണ്ടും ശസ്ത്രക്രീയ നടത്തി ഇവ നീക്കം ചെയ്യണം. സാമ്പത്തിക പ്രതിസന്ധിലായ കുടുംബം ക്രൗഡ് ഫണ്ടിംഗിലൂടെ സുമനസുകളുടെ സഹായം തേടുകയാണ്. ഈ മാസം പതിനൊന്നിനാണ് ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ പറഞ്ഞതെന്ന് ഹർഷിനയുടെ ഭർത്താവ് അഷ്റഫ്.

 

ഈ മാസം 15 മുതൽ ക്രൗസ് ഫണ്ടിംഗ് ആരംഭിക്കും. സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചാണ് സഹായം തേടുന്നതെന്ന് സമരസമിതി വ്യക്തമാക്കി. തുടർ ചികിത്സക്ക് സർക്കാർ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

You cannot copy content of this page