Breaking News

നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

Spread the love

നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. NDPS 27/ 29 വകുപ്പ് പ്രകാരം ലഹരിവിരുദ്ധ നിയമം ചുമത്തിയാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തുക. ഉടൻ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ഷൈനിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഡ്രഗ് ഡീലർ സജീറിനെ അറിയാമെന്ന് ഷൈൻ പൊലീസിനോട് മൊഴി നൽകി. ഹോട്ടലിൽ പൊലീസ് അന്വേഷിച്ചെത്തിയത് സജീറിനെ ആയിരുന്നു.

ഇത് രണ്ടാം തവണയാണ് ഷൈൻ ടോം ചാക്കോ ലഹരി കേസിൽ അറസ്റ്റിലാകുന്നത്. കൃത്യമായ തെളിവുകൾ ശേഖരിച്ച ശേഷം എഫ്ഐആർ ഇടുന്ന നടപടികൾ അവസാനഘട്ടത്തിലേക്ക് കടന്നു.ഷൈൻ നൽകിയ മൊഴികൾ വിശ്വസനീയമല്ലെന്ന് പൊലീസ് വ്യക്തമാക്കി. ലഹരി ഉപയോഗം ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാകും അറസ്റ്റ് ചെയ്യുക.

You cannot copy content of this page