കെ കെ രാഗേഷ് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി

Spread the love

സിപിഎമ്മിന്റെ പുതിയ കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തിരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് പുതിയ സെക്രട്ടറി കണ്ണൂരിൽ എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവരുടെ സാന്നിധ്യത്തിൽ രാവിലെ ചേർന്ന നേതൃ യോഗത്തിലായിരുന്നു തീരുമാനം . സിപിഐഎമ്മിന്റെ മുതിർന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ എം. പ്രകാശന്റെ പേരടക്കം ജില്ലാ സെക്രട്ടറി പദത്തിലേക്ക് ഉയർന്ന കേട്ടിരുന്നുവെങ്കിലും അവസാന ഘട്ടത്തിൽ കെ കെ രാഗേഷ് എന്ന യുവ മുഖത്തേക്ക് തീരുമാനം എത്തുകയായിരുന്നു.

വിദ്യാർത്ഥി പ്രസ്ഥാനമായ എസ്എഫ്ഐയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും അഖിലേന്ത്യാ കിസാൻ സഭയുടെ ജോയിന്റ് സെക്രട്ടറിയുമാണ് കെ കെ രാഗേഷ്.

12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും യോഗം തിരഞ്ഞെടുത്തു. കെ കെ രാകേഷ്, എം സുരേന്ദ്രൻ, കാരായി രാജൻ, ടി കെ ഗോവിന്ദൻ മാസ്റ്റർ, പി വി ഗോപിനാഥ്, പി ഹരീന്ദ്രൻ, പി പുരുഷോത്തമൻ, ടി ഐ മധുസൂദനൻ, എൻ സുകന്യ, കെ വി സുമേഷ്, സി സത്യപാലൻ, എം കരുണാകരൻ എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങൾ.

You cannot copy content of this page