തൊടുപുഴ: കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവത്തിനോട് അനുബന്ധിച്ചുള്ള പന്തൽ പാട്ട് ഗുരുതി 21ന് വെള്ളിയാഴ്ച നടക്കും. രാത്രി 10 മണിക്ക് ക്ഷേത്രത്തിൻറെ വടക്കേപ്പുറത്താണ് ദേശത്തിൻറെ അഭിവൃദ്ധിക്ക് വേണ്ടിയുള്ള ഗുരുതി നടക്കുക. വർഷത്തിൽ രണ്ട് തവണയാണ് ഇത്തരത്തിൽ ഗുരുതി നടത്തുക. ഒന്ന് മണ്ഡലകാല സമാപന സമയത്തും മറ്റൊന്ന് ഉത്സവത്തിന് മുന്നോടിയായും. ദാരിക വധ ശേഷം ഭദ്രകാളി തൻറെ അനുചരന്മാരെയും ഭൂതഗണങ്ങളെയും സംതൃപ്തരാക്കുന്നതിന് വേണ്ടി പൂജ കൊടുക്കുന്നുവെന്നാണ് ഐതിഹ്യം. ക്ഷേത്രം മേൽശാന്തിമാർ മുഖ്യ കാർമികത്വം വഹിക്കും. ക്ഷേത്രസംബന്ധി ഉണ്ണി കൃഷ്ണൻ മാരാർ സഹ കർമ്മിയായിരിക്കും. കളം ഒരുക്കുന്നതിനും പോളയിടുന്നതിനും അവകാശം ലഭിച്ച കൊട്ടാരത്തിൽ കുടുംബത്തിൻറെ പ്രതിനിധി ശ്രീജേഷ് ഇടവെട്ടി ആണ് ഗുരുതി കുറുപ്പ് .ഇത്തരത്തിൽ വടക്കേപ്പുറത്ത് ഗുരുതി നടത്തുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് കാരിക്കോട് ഭഗവതി ക്ഷേത്രം. ചാലങ്കോട്, ഇടവെട്ടി കരകളുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസം പന്തൽപ്പാട്ട് നടന്നിരുന്നു അതിനു തുടർച്ചയായിട്ടാണ് പന്തൽ പാട്ട് ഗുരുതി നടക്കുന്നത്. ഫെബ്രുവരി 25ന് വൈകിട്ട് 5 .30ന്. കുംഭഭരണി മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് വെളിച്ചപ്പാട് കൊടിയേറ്റും. കേരളത്തിൽ വെളിച്ചപ്പാട് കൊടിയേറ്റുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് കാരിക്കോട് ഭഗവതി ക്ഷേത്രം. കാരിക്കോട് ഭഗവതി ക്ഷേത്രത്തിൻറെ ഉത്സവാഘോഷങ്ങൾ മറ്റുള്ള ഭദ്രകാളി ക്ഷേത്രങ്ങളെ അപേക്ഷിച്ച് വ്യത്യസ്തവും ചിരപുരാതനമായ ആചാരാനുഷ്ഠാനങ്ങൾ അതെ നിഷ്ഠയോടെ പരിപാലിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഈ ഭഗവതി ക്ഷേത്രം. ദേവസ്വം ബോർഡിൻറെ സഹായത്തോടെ കെ പി ചന്ദ്രൻ പ്രസിഡണ്ടും ജയകൃഷ്ണൻ പുതിയേടത്ത് സെക്രട്ടറിയും എം രാജീവ് കിരിയാ മഠത്തിൽ വൈസ് പ്രസിഡണ്ടുമായ 12 അംഗ ക്ഷേത്ര ഉപദേശക സമിതിയാണ് ഉത്സവാധികാര്യങ്ങൾ നടത്തുന്നത്.
Useful Links
Latest Posts
- പീരുമേട്ടിലെ ആദിവാസി വീട്ടമ്മയുടെ മരണം കൊലപാതകം; ഭർത്താവ് നിരീക്ഷണത്തിൽ
- എറണാകുളത്ത് ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നു; എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; 33 പേര്‍ക്ക് ഡെങ്കിപ്പനി
- ‘സ്കൂള്‍ സമയമാറ്റം: മാന്യസമീപനം അവഗണിക്കരുത്’; വിമര്‍ശനവുമായി സമസ്ത മുഖപത്രം
- മഴ മുന്നറിയിപ്പില്‍ മാറ്റം; വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത
- രാജ്യത്ത് കൊവിഡ് കേസുകൾ 7400 ആയി; കേരളത്തിൽ മൂന്ന് മരണം