Breaking News

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാലിന്യക്കുഴിയിൽ വീണ് മരിച്ച മൂന്ന് വയസുകാരന്റെ മൃതദേഹം രാജസ്ഥാനിലേക്ക് കൊണ്ടുപോകും

Spread the love

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാലിന്യക്കുഴിയിൽ വീണ് മരിച്ച മൂന്നു വയസ്സുകാരന്റെ മൃതദേഹം ഇന്ന് സ്വദേശമായ രാജസ്ഥാനിലേക്ക് കൊണ്ടുപോകും. രാവിലെ ഒൻപത് മണിയോടെ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുക. കളക്ടറുടെ പ്രത്യേക അനുമതിയോടെ ഇന്നലെ രാത്രി പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകിയിരുന്നു. രാജസ്ഥാൻ സ്വദേശി റിഥാൻ ജജു ആണ് മരിച്ചത്.

അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ ദൃക്സാക്ഷികളിൽ നിന്ന് നെടുമ്പാശ്ശേരി പോലീസ് മൊഴിയെടുക്കും. മരിച്ച റിദാൻ ജാജു മാലിന്യക്കുഴിക്ക് സമീപം നിൽക്കുന്നത് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് സിയാൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കേരളത്തിൽ വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിലെ കുട്ടി മാലിന്യക്കുഴിയിൽ വീണ് മരിച്ചത്.

എയർപ്പോർട്ട് ഡൊമസ്റ്റിക്ക് ടെർമിനലിന് സമീപം ഉള്ള അന്നസാറ കഫേയുടെ സമീപം മൂടാതെ കിടന്ന ഉദ്ദേശം 2.5 വിസ്തീർണവും 4.5അടി താഴ്ചയുമുള്ള മലിന ജലം കെട്ടി നിൽക്കുന്ന കുഴിയിലാണ് വീണത്. കുഴിയുടെ സമീപം ചെരുപ്പ് കിടക്കുന്നത് കണ്ട് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉച്ചക്ക് 12.20 ഓടെ അപകടം ഉണ്ടായി.

You cannot copy content of this page