Breaking News

‘തെരഞ്ഞെടുപ്പോട് കൂടി തൃശൂരില്‍ ആത്മവിശ്വാസം ഇരട്ടിയായി, ജൂൺ നാലിനായി കാത്തിരിക്കുന്നു’- സുരേഷ് ഗോപി

Spread the love

തൃശ്ശൂർ: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിന് പിന്നാലെ തൃശൂരിനെ സംബന്ധിച്ച ആത്മവിശ്വാസം ഇരട്ടിയായെന്നും ജൂണ്‍ നാലുവരെ കാത്തിരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു . പാര്‍ട്ടിയുടെ വിലയിരുത്തലും   അങ്ങനെയാണ്. എങ്കിലും ജനവിധിയാണ് പ്രധാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആരൊക്കെയാണ് കൂടെ മത്സരിക്കുന്നതെന്ന് ഇപ്പോഴും ഞാൻ നോക്കിയിട്ടില്ല, അതെന്റെ ജോലിയല്ല. ഞങ്ങൾ രണ്ടുപേരുമാണ് മത്സരിക്കുന്നതെന്ന പ്രഖ്യാപനങ്ങൾ അപമര്യാദയാണെന്ന് സുരേഷ് ​ഗോപി പറഞ്ഞു.

സിനിമയിൽ അഭിനയിക്കാൻ 2 കൊല്ലം ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്, പക്ഷേ, 5 മന്ത്രിമാരെ ചൊൽപ്പടിക്ക് വിട്ടുതരണം. എന്റെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ. വന്നത് MP-യാവാൻ.കേന്ദ്ര മന്ത്രിയാവണമെന്നില്ല. 20 എം.പിമാരിൽ ആർക്കെങ്കിലും BPL കാർഡിന്റെ സുതാര്യതയിൽ ഇടപെടാൻ സാധിച്ചോയെന്നും സുരേഷ് ഗോപി ചോദിച്ചു.

അതേസമയം ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപി കള്ളവോട്ടിന് ശ്രമിച്ചുവെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ രംഗത്തെത്തി. സിനിമാനടനെ കാണാൻ വരുന്നവര്‍ വോട്ടാകണമെന്നില്ലെന്നും കെ മുരളീധരൻ.

തൃശൂരില്‍ ബിജെപി ഫ്ളാറ്റുകളില്‍ കള്ളവോട്ട് ചേര്‍ത്തു, ഇതിന് ബിഎല്‍ഒയുടെ ഒത്താശയുമുണ്ടായിരുന്നു, പൂങ്കുന്നം ഹരിശ്രീയിൽ ക്രോസ് വോട്ട് നടന്നു, കണക്കനുസരിച്ച് യുഡിഎഫ് ഒന്നും എല്‍ഡിഎഫ് രണ്ടിലും വരണം, ഡീൽ അനുസരിച്ചാണെങ്കിൽ ബിജെപി രണ്ടാമത് വരണം, ഇതിന് ഉത്തരവാദി പിണറായി, തോൽക്കുന്നത് വരെ ബിജെപിക്ക് പ്രതീക്ഷിക്കാം, കേരളത്തിൽ ബിജെപി വട്ടപ്പുജ്യം, കാണാൻ വരുന്നവരുടെയും ടാറ്റാ കാണിക്കുന്നവരുടെയും കണക്കെടുത്ത് ഏതെങ്കിലും സ്ഥാനാർഥി വിജയിച്ചിട്ടുണ്ടോ, സിനിമാനടനെ കാണാൻ വരുന്നവർ വോട്ടാവണമെന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

You cannot copy content of this page