Breaking News

വയനാട് ഫണ്ട് അടച്ചില്ല; തൃശൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളെയും പ്രസിഡന്റുമാരെയും സസ്പെൻഡ് ചെയ്തു

Spread the love

തൃശൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾക്കെതിരെയും പ്രസിഡന്റുമാർക്കെതിരെയും കൂട്ട നടപടി. വയനാട് ഫണ്ട് അടയ്ക്കാത്ത തിരുവില്ലാമല, കുഴൂർ, പൊയ്യ, വരവൂർ, താന്ന്യം, അതിരപ്പിള്ളി, ചൊവ്വന്നൂർ, ദേശമംഗലം മണ്ഡലം കമ്മിറ്റികളെയും പ്രസിഡന്റുമാരെയും സസ്പെൻഡ് ചെയ്തു.

പലതവണ അറിയിച്ചിട്ടും നിരുത്തരവാദിത്തപരമായി മണ്ഡലം കമ്മിറ്റികൾ പെരുമാറിയെന്ന് ഡിസിസി പ്രസിഡന്റിന്റെ ചുമതലയുള്ള വി കെ ശ്രീകണ്ഠൻ പ്രതികരിച്ചു.

തിരുവനന്തപുരത്ത് കെ കരുണാകരൻ സ്മാരക കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഫണ്ട് നൽകാത്തതിന്റെ പേരിലും നടപടിയുണ്ട്. പാഞ്ഞാൾ, വടക്കാഞ്ചേരി, തെക്കുംകര, കോലഴി, അടാട്ട്, ചൊവ്വന്നൂർ, ആർത്താറ്റ്, പുന്നയൂർ, കോടഞ്ചേരി, മറ്റത്തൂർ എന്നീ മണ്ഡലം കമ്മിറ്റികളെയും പ്രസിഡന്റുമാരെയും സസ്പെൻഡ് ചെയ്തു. നടപടി രണ്ടുദിവസത്തിനുള്ളിൽ രേഖാമൂലം അറിയിക്കും.

You cannot copy content of this page