Breaking News

ജനവിധിയെഴുത്ത് അവസാന മണിക്കൂറുകളിലേക്ക്; മിക്ക ബൂത്തുകളിലും വോട്ടർമാരുടെ വൻ തിരക്ക്

Spread the love

തിരുവനന്തപുരം: വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക്. വോട്ടെടുപ്പിന് ഒന്നര മണിക്കൂർ മാത്രം ശേഷിക്കുമ്പോൾ സംസ്ഥാനത്ത് 57.06 ശതമാനം പോളിങ് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിങ് ആലപ്പുഴയിൽ രേഖപ്പെടുത്തിയപ്പോൾ കുറവ് പൊന്നാനിയിലാണ് രേഖപ്പെട്ട്ത്തിയത്. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയ്ക്ക് മൂന്ന് മണി കഴിഞ്ഞപ്പോഴാണ് പകുതി പേര്‍ വോട്ടു രേഖപ്പെടുത്തിയത്.

പൊന്നാനി, മലപ്പുറം എന്നി മണ്ഡലങ്ങളില്‍ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. മിക്ക ബൂത്തുകളിലും വലിയ ക്യൂ പ്രകടമാണ്. സംസ്ഥാനത്ത് പോളിങ് ഇതുവരെ സമാധാനപരമാണ്. എന്നാല്‍ കടുത്ത ചൂട് വോട്ടര്‍മാരെ ബാധിക്കുന്നുണ്ട്.

തിരുവനന്തപുരം 56.2 ശതമാനം, ആറ്റിങ്ങല്‍ 57.34, കൊല്ലം 54.48, പത്തനംതിട്ട 55.43, മാവേലിക്കര 54.33, ആലപ്പുഴ 61.5, കോട്ടയം 54.97 , ഇടുക്കി 54.55 , എറണാകുളം 56.64, ചാലക്കുടി 59.69, തൃശൂർ 60, ആലത്തൂർ 56.91, പാലക്കാട് 57.88, പൊന്നാനി 54.02, മലപ്പുറം 54.71, കോഴിക്കോട് 56.45, വയനാട് 57.74, വടകര 56.39, കണ്ണൂര്‍ 61.47, കാസര്‍കോട് 61.14 എന്നിങ്ങനെയാണ് ഇതുവരെയുള്ള വോട്ടിങ് നില. വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും.

രാവിലെ 5.30നാണ് പോളിങ് ബൂത്തുകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടര്‍മാരാണ് ആകെയുള്ളത്.കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തല്‍.

You cannot copy content of this page