Breaking News

വടിവാളുമായി ബസ് ആക്രമിച്ചു; പ്രതിയെ വെടിവെച്ച് കീഴ്‌പ്പെടുത്തി പൊലീസ്

Spread the love

കർണാടകയിൽ വടിവാളുമായി ബസ് ആക്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ച് പിടികൂടി. ഹാസൻ സ്വദേശി മനുവാണ് അറസ്റ്റിലായത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

ബംഗളൂരു – മംഗളൂരു ദേശീയപാതയിലെ ദേവരായണപട്ടണം ബൈപ്പാസില്‍ കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായതാണ് ഈ ആക്രമണം. നിറയെ ആളുകളുമായി പോവുകയായിരുന്ന ബസ് കാറിനെ അമിത വേഗതിയിൽ മറികടന്നുവെന്ന് ആരോപിച്ചായിരുന്നു യുവാവ് വടിവാൾ ഉപയോഗിച്ച് ബസിന്റെ ചില്ല് അടിച്ചുതകർത്തത്. ബസ് ഉടമയുടെ പരാതിയിൽ കേസ് എടുത്ത പൊലീസ് ഹാസൻ സ്വദേശി മനുവിനെ ബംഗളൂരുവിൽ നിന്ന് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഹാസനിലേക്ക് കൊണ്ടുവരുന്നതിനിടെ പ്രതി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെയാണ് പൊലീസ് കാലിന് താഴെ വെടിവെച്ച് മനുവിനെ പിടികൂടിയത്. ഇയാൾ ഹാസനിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

You cannot copy content of this page