Breaking News

കോഴിക്കോട് വോട്ടിംഗ് മെഷീനിൽ ക്രമക്കേടെന്ന ആരോപണം വസ്തുതാ വിരുദ്ധം; പരാതിക്കാരനെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ

Spread the love

കോഴിക്കോട്: വോട്ടെടുപ്പിനിടെ പോളിംഗ് മെഷീനിൽ ക്രമക്കേട് ആരോപിച്ചത് വസ്തുതാവിരുദ്ധം ആണെന്നും പരാതി ഉന്നയിച്ച വോട്ടർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ജില്ലാ കളക്ടർ പറഞ്ഞു. നോർത്ത് മണ്ഡലത്തിൽ പതിനേഴാം നമ്പര്‍ ബൂത്തില്‍ ഒരു ചിഹ്നത്തില്‍ വോട്ട് ചെയ്തപ്പോൾ പതിഞ്ഞത് മറ്റൊരു ചിഹ്നത്തില്‍ ആണെന്ന വോട്ടറുടെ പരാതിയെ തുടര്‍ന്ന് ടെസ്റ്റ് വോട്ട് നടത്തി. ടെസ്റ്റ് വോട്ടില്‍ പരാതി തെറ്റാണെന്ന് വ്യക്തമായി. വ്യാജപരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ എണ്‍പത്തി മൂന്നാം നമ്പര്‍ ബൂത്തില്‍ സമാനമായ പരാതി ഉന്നയിക്കപ്പെട്ടുവെങ്കിലും ടെസ്റ്റ് വോട്ട് ചെയ്യാന്‍ പരാതിക്കാരന്‍ വിസമ്മതിച്ചതായും ജില്ലാ കലക്ടര്‍ പറഞ്ഞു.

You cannot copy content of this page