തൊടുപുഴ: വസ്ത്ര വ്യാപാര മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പുളിമൂട്ടിൽ സിൽക്സ് ഉടമ ഔസേപ്പ് ജോൺ പുളിമൂട്ടിലിൻ്റെ നിര്യാണത്തിൽ തൊടുപുഴ താലൂക്ക് റൂറൽ മർച്ചൻറ്സ് വെൽഫെയർ സഹകരണ സംഘം ലിമിറ്റഡ് നമ്പർ ഐ 768. ൻ്റെ ഭരണസമിതി യോഗം അനുശോചനം രേഖപ്പെടുത്തി. തൊടുപുഴയിലെ കലാ-കായിക സാംസ്കാരിക, വ്യാപാര സംഘടനാ രംഗത്ത് നിസ്തുലമായ സംഭാവന നൽകിയ ഔസേപ്പ് ജോണിൻ്റെ വേർപാട് തൊടുപുഴയ്ക്ക് കനത്ത നഷ്ടമാണെന്ന് ഭരണ സമിതി അനുസ്മരിച്ചു. പ്രസിഡൻറ് ജയകൃഷ്ണൻ പുതിയേടത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് സാജു കുന്നേമുറി, ഭരണസമിതി അംഗങ്ങളായ റെജി കുന്നംകോട്ട്, ഷാജി വർഗീസ് ഞാളൂർ, സി.എസ് ശശീന്ദ്രൻ, ഷിബു ഈപ്പൻ, സുരേഷ് കെ ആർ, നിമ്മി ഷാജി, സിനി മനോജ്, രാജലക്ഷ്മി പ്രകാശ്, സെക്രട്ടറി അജ്മൽ എം അസീസ്. തുടങ്ങിയവർ പ്രസംഗിച്ചു. തൊടുപുഴ.
Useful Links
Latest Posts
- നിയമസഭയിൽ ജനങ്ങൾക്ക് നേരിട്ട് ചോദ്യം ചോദിക്കാനുള്ള അവസരമുണ്ടാകണം;തിരുവഞ്ചൂർ രാധാകൃഷ്ണൻ.
- പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം ജെ രാമപുരം കോളേജ് പ്രൊഫസറാകുന്നു!
- യുകെയിൽ പുതിയ അശ്ലീല നിരോധനം പ്രാബല്യത്തിൽ വരുന്നു.എന്താണ് അനുവദനീയമല്ലാത്തത്
- രാമപുരം കോളേജിൽ ഫാ പീറ്റർ കോതമ്പനാനിയിൽ സ്മാരക മെഗാ ക ക്വിസും ഇലക്ട്രോ ടെക് ഫെസ്റ്റും നവംബർ 12 ന് .
- കേരളത്തിന് മാതൃകയായി മാർ ആഗസ്തീനോസ് കോളജ്.
