ഇടുക്കി: കേരള കോൺഗ്രസ് എം പ്രതിനിധിയായ രാരിച്ചൻ നീറണാക്കുന്നേൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണിയിലെ ധാരണ അനുസരിച്ചാണ് രാരിച്ചൻ തെരഞ്ഞെടുക്കപ്പെട്ടത് കേരള കോൺഗ്രസ് എം ഇടുക്കി ജില്ല ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയും സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗവുമാണ് . വണ്ടൻമേട് ഡിവിഷനെ പ്രതിനിധീകരിക്കുന്നു.. ജില്ലാ പഞ്ചായത്തിലെ പതിനാറാംഗ ഭരണസമിതിയിൽ എൽഡിഎഫിന് 10 അംഗങ്ങളും യുഡിഎഫിന് ആറ് അംഗങ്ങളുമാണുള്ളത്.എൽഡിഎഫ് സ്ഥാനാർത്ഥിയായ മത്സരിച്ച രാരിച്ചന് 10 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കേരള കോൺഗ്രസ് ജോസഫിലെ എം ജെ ജേക്കബിന് 5 വോട്ടും ലഭിച്ചു. ജോസഫ് ഗ്രൂപ്പിലെ മറ്റൊരു അംഗമായ സി വി.സുനിത ഹാജരായില്ല ആദ്യ രണ്ടുവർഷം സിപിഐ പ്രതിനിധിയായ ജിജി കെ ഫിലിപ്പും, തുടർന്ന് സിപിഎം പ്രതിനിധിയായ കെ റ്റി ബിനുവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരായിരുന്നു. തുടർന്നുള്ള കാലയളവാണ് കേരള കോൺഗ്രസ് എമ്മിനു ലഭിച്ചത്. സ്ഥാനമൊഴിഞ്ഞ രണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരും, രാരിച്ചനും പീരുമേട് നിയമസഭാ മണ്ഡലത്തിലെ അംഗങ്ങളാണ്. ജില്ലാ പഞ്ചായത്തിലെ ഈ ഭരണകാലയളവിലെ മൂന്ന് പ്രസിഡണ്ടുമാരും ഒരേ നിയോജക മണ്ഡലത്തിൽ നിന്നുണ്ടായത് ഒരു അപൂർവത കൂടിയാണ്.കുമളി അണക്കര സ്വദേശിയായ രാരിച്ചൻ നീറണാകുന്നേൽ. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് മെമ്പർ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, കാഞ്ഞിരപ്പള്ളി രൂപത പാസ്റ്റർ കൗൺസിൽ മെമ്പർ, അണക്കര വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ്, മേഖലാ പ്രസിഡൻറ് ലയൺസ് ക്ലബ് റീജണൽ ചെയർമാൻ, സോണൽ ചെയർമാൻ, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ കുടുംബമായ നീറണാക്കുന്നേൽ കുരുവിള- അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. അണക്കര മൗണ്ട് ഫോർട്ട് സ്കൂൾ അധ്യാപിക ഗ്രേസ് ആണ് ഭാര്യ. നാലു മക്കൾ, ആൻ മരിയ, റിച്ചാർഡ്സ് , റിയ, റിന്ന, ശനിയാഴ്ച രാവിലെ 11 മണിക്ക് ചേർന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ഇടുക്കി ജില്ലാ കളക്ടർ വരണാധികാരി ആയിരുന്നു.
Useful Links
Latest Posts
- ‘അയ്യന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഐഎം എന്ത് ന്യായീകരണം നൽകും, തിരഞ്ഞെടുപ്പിൽ ചർച്ചചെയ്യേണ്ടത് ശബരിമല സ്വർണ്ണക്കൊള്ള’; ഷാഫി പറമ്പിൽ
- സ്കാം കോളുകൾക്കിടെ ഇനി ബാങ്കിങ് സേവനങ്ങൾ നടക്കില്ല ;പുതിയ സുരക്ഷ ഫീച്ചറുമായി ഗൂഗിൾ
- ദേശീയപാത ഇടിഞ്ഞ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
- ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ
- വിമാന ടിക്കറ്റുകളുടെ അധികനിരക്കില് ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം
