Breaking News

വൈക്കത്ത് വീടിന് തീപിടിച്ചു വയോധിക മരിച്ചു

Spread the love

വൈക്കത്ത് വീടിന് തീപിടിച്ചു വയോധിക മരിച്ചു. വൈക്കം ഇടയാഴം കൊല്ലന്താനം മേരി ( 75 )ആണ് മരിച്ചത്. മൂകയും ബധിരയുമായ മേരി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. രാത്രി 11 മണിയോടെ വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികൾ തീയണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് വൈക്കം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു.

തീ നിയന്ത്രണവിധേയമാക്കിയെങ്കിലും മേരിയെ രക്ഷിക്കാനായില്ല. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അടുപ്പിൽനിന്ന് തീ പടർന്നതാകാം എന്നതാണ് പ്രാഥമിക നിഗമനം. ഒറ്റയ്ക്ക് താമസിക്കുന്ന മേരി കയ്യിൽ കിട്ടുന്ന പേപ്പറുകളും വീടിനുള്ളിൽ കൂട്ടിയിട്ടതാണ് തീ കൂടുതൽ പടരാൻ ഇടയാക്കിയത്. വൈക്കം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

You cannot copy content of this page