Breaking News

‘രാമക്ഷേത്ര പ്രാണപ്രതിഷ്‌ഠ ഇന്ത്യയുടെ യഥാർത്ഥ സ്വാതന്ത്ര്യം’; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി

Spread the love

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തോട് ഉപമിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയിലൂടെ ഇന്ത്യക്ക് യഥാർത്ഥ്യ സ്വാതന്ത്ര്യം സ്ഥാപിക്കപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് നേരത്തെ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും അത് സ്ഥാപിക്കപ്പെട്ടിരുന്നില്ലെന്നും ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം ലഭിച്ച ഇസ്രായേലും ജപ്പാനും ഇപ്പോൾ എവിടെയെത്തി നിൽക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യ ഇപ്പോഴും ദാരിദ്ര്യം ഇല്ലാതാക്കാൻ ചർച്ചകൾ നടത്തുകയാണ്. ഇന്ത്യയെ സ്വയം ഉണർത്താനാണ് രാമക്ഷേത്രത്തിനായുള്ള മുന്നേറ്റം. ഇന്ത്യയുടെ ഉപജീവനവും രാമക്ഷേത്രത്തിലൂടെ യാഥാർത്ഥ്യമാകുമെന്നും ഇൻഡോറിൽ നടന്ന ആർഎസ്എസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 11 നായിരുന്നു രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയുടെ ഒന്നാം വാർഷികം ആചരിച്ചത്.

You cannot copy content of this page