Breaking News

അങ്കമാലി നഗരസഭ കാര്യാലയത്തിന് നേരെ ബോംബ്  ഭീഷണി; പോലീസ് പരിശോധന നടത്തി 

Spread the love

കൊച്ചി: അങ്കമാലി നഗരസഭ കാര്യാലയത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. ഫോൺ സന്ദേശം വഴിയാണ് ബോംബ് ഭീഷണി നടത്തിയത് . ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു. ഇന്ന് രാവിലെയാണ് നഗരസഭാ കാര്യാലയത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്.

പൊലീസിൻ്റെ അടക്കമെത്തി പരിശോധന നടത്തുകയായിരുന്നു. ഫോൺ സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

You cannot copy content of this page