Breaking News

വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ; ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും

Spread the love

വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ.പാർലമെന്റ് ശീതകാല സമ്മേളനത്തിൽ തന്നെ ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും. നവംബർ 25 ന് ആരംഭിക്കുന്ന പാർലമെന്റിന്റ ശീതകാല സമ്മേളനത്തിൽ അവതരണത്തിനും പരിഗണനയ്ക്കും പാസാക്കുന്നതിനുമായി 15 ബില്ലുകൾ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽത്തന്നെ രാജ്യം ഉറ്റു നോക്കുന്ന വഖഫ് നിയമ ഭേദഗതി ബില്ലും പട്ടികയിൽ ഉണ്ട്.

വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ച ബിൽ, ഭരണഘടനയുടെ ലംഘനമാണെന്നും,ന്യൂന പക്ഷങ്ങൾക്ക് എതിരാണെന്നും പ്രതിപക്ഷം ആരോപിച്ചു.പ്രതിപക്ഷ ആവശ്യം പരിഗണിച്ച് ബില്ല് സംയുക്ത പാർലിമെന്ററി സമിതിക്ക് വിട്ടു.ജഗദാമ്പിക പാൽ അധ്യക്ഷനായ സംയുക്ത പാർലിമെന്ററി സമിതി നിർദ്ദേശങ്ങൾ സഭയിൽവെക്കും.

അതേസമയം, ബില്ല് കടുത്ത രാഷ്ട്രീയ മുട്ടലുകൾക്ക് വഴിവക്കുമെന്ന് ഉറപ്പാണ്. സമിതി അധ്യക്ഷൻ എതിരെ പ്രതിപക്ഷഅംഗങ്ങൾ ഇതിനകം തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ഭേദഗതി ബിൽ, റെയിൽവേ ഭേദഗതി ബിൽ, ബാങ്കിംഗ് നിയമഭേദഗതി ബിൽ, തുടങ്ങിയവയാണ് ഡിസംബർ 20 വരെ നിശ്ചയിച്ചിരിക്കുന്ന സമ്മേളനത്തിൽ അവതരിപ്പിക്കുന്ന മറ്റ് ബില്ലുകൾ.

You cannot copy content of this page