ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണത്തിൽ ലോറി ഉടമ മനാഫിനെ പ്രതിചേർത്ത് എഫ്ഐആർ. കോഴിക്കോട് മെഡിക്കൽ കോളജ് എസിപി എ ഉന്മേഷിനാണ് അന്വേഷണ ചുമതല. ബിഎൻഎസ് 192 വകുപ്പ് ചേർത്താണ് കോഴിക്കോട് സിറ്റി പോലീസ് കേസ് എടുത്തത്. ഭാരതീയ ന്യയ സംഹിതയിലെ കടുത്ത വകുപ്പ് ചുമത്തിയാണ് എഫ്ഐആർ.ജനങ്ങളെ ഭിന്നിപ്പിച്ചു കലാപം ഉണ്ടാക്കുന്നത് തടയുന്ന വകുപ്പ് ചുമത്തിയാണ് എഫ്ഐആർ. കെപി ആക്ട് ലെ 120 വകുപ്പും ചുമത്തിയിട്ടുണ്ട്. അർജുന്റെ സഹോദരി അഞ്ജുവാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. കുടുംബത്തെ വേട്ടയാടുന്നു എന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ സിറ്റി പോലീസ് കമ്മീഷനർ നിർദേശം നൽകിയിരുന്നു.
മനാഫിനെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തിയിരുന്നു. വൈകാരികതയെ ചൂഷണം ചെയ്യുകയായിരുന്നു മനാഫെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ കുറ്റപ്പെടുത്തി. അതേസമയം, അർജുന്റെ കുടുംബത്തിന്റെ ആരോപണം മനാഫ് തള്ളിക്കളയുകയാണ് ഉണ്ടായത്. അർജുന്റെ പേരിൽ താൻ ഒരു തരത്തിലുമുള്ള പി ആർ വർക്കോ പണപ്പിരിവോ നടത്തിയിട്ടില്ലെന്ന് മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. മനാഫിന് എതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടന്നിരുന്നു. മനാഫ് നടത്തിയ ചില പരാമർശങ്ങളുടെ പേരിലും സൈബർ ആക്രമണം നേരിടുന്നതായി അർജുന്റെ കുടുംബം പറഞ്ഞിരുന്നു.
Useful Links
Latest Posts
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം; വിവാഹമോചനത്തിൽ ഉറച്ചു നിന്നത് പ്രകോപനമെന്ന് പ്രതിയുടെ മൊഴി
- ഐഫോണ്‍ എസ്ഇ 4 പ്രതീക്ഷിച്ചതിലും നേരത്തെ എത്തും; ആപ്പിള്‍ പ്രേമികള്‍ക്ക് സന്തോഷിക്കാനേറെ
- ഇന്ത്യൻ നാവികസേനാ കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ചു; രണ്ട് പേരെ കാണാതായി
- രണ്ടു വർഷത്തോളം ബലാത്സംഗം ചെയ്തെന്ന് യുവതി; ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈം ഗിക ബന്ധത്തിൽ ബലാത്സംഗം ആരോപിക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഓഹരി വിലയില്‍ ഇന്നും ഇടിവ്, അദാനിയുടെ വ്യക്തിഗത ആസ്തിയും കുറയുന്നു; കൈക്കൂലിക്കേസില്‍ അദാനിയ്ക്ക് ഇന്നും വന്‍ പ്രഹരം