Breaking News

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ; മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യൂ.സി.സി

Spread the love

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന്റെ പശ്ചാത്തലത്തില്‍ ഡബ്ല്യൂ.സി.സി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്തി. റിപ്പോര്‍ട്ടിലെ തുടര്‍നടപടികളില്‍ നിലപാട് അറിയിക്കാനാണ് അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടത്. സിനിമാനയത്തെക്കുറിച്ചും ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. ദീദി ദാമോദരന്‍, റിമ കല്ലിങ്കല്‍, ബീനാ പോള്‍, രേവതി തുടങ്ങിയവരാണ് സന്ദര്‍ശിച്ചത്.

ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ മൊഴി നല്‍കിയവരുടെ സ്വകാര്യത ഉറപ്പാക്കണം, എസ്‌ഐടി അന്വേഷണത്തിന്റെ പേരില്‍ സ്വകര്യത ലംഘനം ഉണ്ടാവരുത്, വനിതകള്‍ക്ക് ലൊക്കേഷനില്‍ സൗകര്യത ഉറപ്പാക്കണം, ഹേമ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കണം തുടങ്ങിയ ആവശ്യങ്ങളും ഡബ്ല്യുസിസി മുഖ്യമന്ത്രിയെ അറിയിച്ചു.

പ്രശ്നംപരിഹരിക്കുക എന്ന ലക്ഷ്യമാണുള്ളതെന്നും സര്‍ക്കാരുമായി ചേര്‍ന്ന് എന്തു ചെയ്യാന്‍ കഴിയുമെന്നാണ് ആലോചിക്കുന്നെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം റിമാ കല്ലിങ്കല്‍ പ്രതികരിച്ചു.

You cannot copy content of this page