Breaking News

കോഴികളുമായി എംഎൽഎ ഓഫീസിലേക്ക്; മുകേഷിൻ്റെ രാജിയാവശ്യപ്പെട്ട് ചിന്നക്കടയിൽ വേറിട്ട പ്രതിഷേധവുമായി യുവമോർച്ച

Spread the love

കൊല്ലം: നടിയുടെ പീഡനപരാതിയുടെ പശ്ചാത്തലത്തിൽ മുകേഷ് എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് ചിന്നക്കടയിൽ യുവമോർച്ചയുടെ വേറിട്ട പ്രതിഷേധം. കോഴിയുമായാണ് യുവമോർച്ച പ്രതിഷേധം നടത്തുന്നത്. കയ്യിൽ കോഴിയുമായി എത്തിയ പ്രവർത്തകർ റോഡ് ഉപരോധിക്കുകയായിരുന്നു. പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കുകയാണ്. ബിജെപി ജില്ലാ പ്രസിഡൻ്റ് ഗോപകുമാർ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് മാറ്റി. ഇവർക്കൊപ്പം ബിജെപിയുടെ പ്രതിഷേധവുമുണ്ട്. കഴി‍ഞ്ഞ ദിവസവും ഓഫീസിലേക്കും മുകേഷിന്റെ വീട്ടിലേക്കും പ്രതിഷേധം നടന്നിരുന്നു. നഗരത്തിൽ മറ്റൊരിടത്ത് യൂത്ത് കോൺ​ഗ്രസും പ്രതിഷേധം നടത്തുന്നുണ്ട്. അതേസമയം, മുകേഷിന്റെ ഓഫീസിന് മുന്നിൽ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

You cannot copy content of this page