Breaking News

വയനാടിനും കോഴിക്കോടിനും പിന്നാലെ പാലക്കാടും ഉ​ഗ്രശബ്ദം കേട്ടതായി നാട്ടുകാർ; ഒറ്റപ്പാലത്ത് ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടതായി പ്രദേശവാസികൾ

Spread the love

വയനാട് ജില്ലയിലെ വിവിധ ഭാ​ഗങ്ങളിലും കോഴിക്കോട്ടും അസാധാരണ ശബ്ദങ്ങൾ കേട്ട് ജനങ്ങൾ പരിഭ്രാന്തരായതിന് പിന്നാലെ പാലക്കാട് ഒറ്റപ്പാലത്ത് വിവിധയിടങ്ങളിളും ഉ​ഗ്രശബ്ദം കേട്ടതായി നാട്ടുകാർ. ഒറ്റപ്പാലം താലൂക്ക് പരിധിയിലെ ചളവറ, പുലാക്കുന്ന്, ലക്കിടി, അകലൂർ, പനമണ്ണ, കോതകുർശ്ശി, വാണിയംകുളം, പനയൂർ, വരോട്, വീട്ടാമ്പാറ പ്രദേശങ്ങളിലാണ് അസാധാരണമായ ഒരു ഉ​ഗ്രശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നത്. രാവിലെ പത്തേകാൽ മണിയോടെ ഇടിമുഴക്കം പോലൊരു ഭയാനകമായ ശബ്ദം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്.രാവിലെ ശബ്ദം കേട്ട ശേഷം പ്രദേശത്ത് മറ്റ് പ്രകമ്പനങ്ങളോ അസാധാരണ ശബ്ദങ്ങളോ ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. ഒരുതരത്തിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

വയനാട്ടിലെ വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് വലിയ മുഴക്കവും നേരിയ കുലുക്കവും റിപ്പോ‍‍ർട്ട് ചെയ്തിരിക്കുന്നത്. രാവിലെ 10 മണിയോടെയാണ് സംഭവം. ജിയോളജിക്കൽ സ‍ർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. എന്നാൽ പ്രദേശത്ത് ഭൂകമ്പ സൂചനകളില്ലെന്ന കേരള ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി അറിയിച്ചു. കോഴിക്കോട് കൂടരഞ്ഞിയിലും ഇടിമുഴക്കം പോലെ ഉ​ഗ്രശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.

You cannot copy content of this page