Breaking News

‘മൃതദേഹങ്ങള്‍ മുഴുവനും ഇന്ന് സംസ്‌കരിക്കും; 160 ശരീര ഭാ​ഗങ്ങൾ ദുരന്തഭൂമിയിൽ നിന്ന് കണ്ടെടുത്തു’; മന്ത്രി കെ രാജന്‍

Spread the love

വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മുഴുവന്‍ ഇന്ന് സംസ്‌കരിക്കുമെന്ന് മന്ത്രി കെ രാജന്‍. ബന്ധുക്കള്‍ക്ക് മൃതദേഹം കാണാന്‍ ഉച്ചവരെ അവസരമുണ്ടാകുമെന്ന് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. നൂറിലധികം ശരീരഭാഗങ്ങള്‍ ഇന്ന് സംസ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.160 ശരീര ഭാ​ഗങ്ങളാണ് ദുരന്തഭൂമിയിൽ നിന്ന് കണ്ടെടുത്തതെന്ന് മന്ത്രി പറഞ്ഞു. ആന്തരിക അവയവങ്ങൾ ഉൾപ്പെടെയാണ് ലഭിച്ചത്. ഒരുമിച്ച് സംസ്‌കരിക്കാന്‍ കഴിയില്ല. ഓരോ ശരീരഭാഗങ്ങളും പ്രത്യേകം സംസ്‌കരിക്കും. ഡിഎന്‍എ നമ്പര്‍ നല്‍കും. നാല് മണിക്ക് സംസ്‌കാരം ചടങ്ങുകള്‍ ആരംഭിക്കാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ താമസമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കേരളം അതിജീവിക്കുമെന്നും അതുറപ്പാണെന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി

വയനാട് ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഏഴാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ഐബോഡ് പരിശോധനയിൽ ബെയ്‍ലി പാലത്തിന് സമീപം ലഭിച്ച രണ്ട് സിഗ്നലുകൾ കേന്ദ്രീകരിച്ച് ഇന്ന് പരിശോധന നടത്തുന്നത്. സിഗ്നലുകൾ മനുഷ്യശരീരത്തിന്റേതാകാമെന്ന് സംശയം. ഡോഗ് സ്ക്വാഡിനെ എത്തിച്ചാകും പരിശോധന നടത്തുക.

You cannot copy content of this page