പാലക്കാട്: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ ഉള്ളടക്കം എന്തെന്ന് അറിയില്ലെന്നും അത്ര ഭയപ്പെടേണ്ടത് ആയിട്ട് അതിൽ ഒന്നുമില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ സാംസ്കാരിക മന്ത്രിയുമായ എകെ ബാലൻ. റിപ്പോർട്ടിനെ കുറിച്ച് അനാവശ്യ ഭയമാണുള്ളത്. സ്വകാര്യതയെ ലംഘിക്കുന്ന ഒന്നുമുണ്ടെന്ന് തോന്നുന്നില്ല. സിനിമാരംഗത്ത് പരിഹരിക്കേണ്ട ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടെന്നും എകെ ബാലൻ പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് താൽക്കാലികമായി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു എകെ ബാലൻ. റിപ്പോർട്ട് പുറത്ത് വിടുന്നത് വൈകില്ല. സർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്നും എകെ ബാലൻ കൂട്ടിച്ചേർത്തു.
Useful Links
Latest Posts
- ‘സിജെപി പരാജയപ്പെട്ടു, കുപ്രചരണങ്ങൾ ഏറ്റില്ല, ജനങ്ങളാണ് വലുത്’: ഷാഫി പറമ്പിൽ
- ചേലക്കരയിലെ വിജയം കേരള രാഷ്ട്രീയം എങ്ങോട്ടെന്ന ദിശാബോധം നൽകുന്ന വിധി; എം വി ഗോവിന്ദൻ
- ‘ജയിച്ചത് രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും’ ; പ്രതികരണവുമായി പത്മജ വേണുഗോപാൽ
- കുലുങ്ങാതെ ചെങ്കോട്ട; ചേലക്കരയിൽ യു ആർ പ്രദീപ് വിജയിച്ചു
- വഴിവെട്ടി കയറിവന്നു, കന്നിയങ്കത്തില്‍ വെന്നിക്കൊടി പാറിച്ചു; പാലക്കാടിന്റെ ഉടയോനായി രാഹുല്‍ മാങ്കൂട്ടത്തില്‍