കാസര്‍കോട്: നൂറും ഇരുന്നൂറും കടന്ന് വിലയില്‍ മുന്നോട്ട് കുതിക്കുകയാണ് പഴങ്ങളും പച്ചക്കറികളും. വീട്ടിലേക്ക് അത്യാവശ്യം വേണ്ട പഴവും പച്ചക്കറിയും വാങ്ങിയാല്‍ തന്നെ പോക്കറ്റ് കീറുന്ന സ്ഥിതിയാണ്. 35 രൂപ മുതല്‍ കിട്ടിയിരുന്ന ഒരു കിലോ തക്കാളി 80 രൂപയ്ക്കാണ് നിലവില്‍ കിട്ടുക. അടുത്ത ദിവസങ്ങളില്‍ 100 വരെയാകാമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
26 ഉണ്ടായിരുന്ന സവാളയുടെ വില 40-ല്‍ എത്തിനില്‍ക്കുമ്പോള്‍ ചെറിയ ഉള്ളിയുടെ വില 120-ലെത്തി. 180 മുതല്‍ 200 വരെയാണ് വെളുത്തുള്ളിക്ക്. പച്ചമുളകിന് 120 മുതല്‍ 180 വരെയും ഇഞ്ചിക്ക് 160 മുതല്‍ 180 വരെയുമാണ് വില. ഇടക്കാലത്ത് നൂറിലെത്തിയ പയറിന്റെ വില വീണ്ടും 80-ല്‍ എത്തിയിട്ടുണ്ട്. 25 രൂപയായിരുന്ന വെള്ളരിക്ക് 50 രൂപയായി. സീസണ്‍ ആയതോടെ 80 രൂപയായിരുന്ന പച്ചക്കായ 55 രൂപയ്ക്ക് കിട്ടാന്‍ തുടങ്ങി.
ബീന്‍സ്- 140, വെണ്ടയ്ക്ക-70, കാരറ്റ്- 80, ബീറ്റ്റൂട്ട്- 50, കാബേജ്- 60, പടവലം-60, ചുരക്ക-40, മത്തന്‍- 30, കുമ്പളം-40, കോവയ്ക്ക്- 60, വഴുതന-60, ഉരുളക്കിഴങ്ങ്- 40, കക്കിരി-40 എന്നിങ്ങനെയാണ് മറ്റ് പച്ചക്കറികളുടെ വില. മുട്ടയുടെ വില ആറ് രൂപയായി. രണ്ടു ദിവസം മുന്‍പുവരെ 6.40 ആയിരുന്നു വില.
സീസണാകും മുന്‍പേ വിപണിയിലെത്തിയ റംബൂട്ടാന് 350 മുതല്‍ 400 വരെയാണ് വില. സീസണ്‍ കഴിയാറായതോടെ മാങ്ങയ്ക്കും വിലയേറി. 100 രൂപ മുതലാണ് മാങ്ങയുടെ വില. റുമാനി ഇനത്തിന് 120, മല്ലിക- 160, ബംഗനപ്പള്ളി- 140 എന്നിങ്ങനെയാണ് വിപണിയില്‍ ലഭിക്കുക. ആപ്പിളിന് 240 മുതല്‍ 300 വരെയായപ്പോള്‍ നൂറിന് കിട്ടിയിരുന്ന ഓറഞ്ചിന്റെ വില 140 ആയി. മാതളനാരങ്ങ- 180, പൈനാപ്പിള്‍- 70, പേരയ്ക്ക്- 140, മുന്തിരി- 80, പപ്പായ- 50, കിവി- 120, ഡ്രാഗണ്‍ ഫ്രൂട്ട്- 200, ചിക്കു- 70, മുസമ്പി- 70, അവക്കാഡോ- 200, ഷമാം- 50, നേന്ത്രപ്പഴം-70, ചെറുപഴം- 60, തണ്ണിമത്തന്‍- 22 എന്നിങ്ങനെയാണ് പഴങ്ങളുടെ വില.