Breaking News

കർണാടകയിൽ റോട്ട് വീലർ നായ്ക്കളുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം

Spread the love

കർണാടകയിൽ നായ്ക്കളുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. മല്ലഷെട്ടിഹള്ളി സ്വദേശി അനിത(38)യാണ് മരിച്ചത്. രണ്ട് റോട്ട് വീലർ നായ്ക്കളാണ് യുവതിയെ ആക്രമിച്ചത്. ദാവൺഗെരെ ജില്ലയിലെ ഹൊന്നൂരുവിന് സമീപം ആണ് സംഭവം. ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ശരീരത്തിന്റെ അമ്പതിടങ്ങളില്‍ കടിയേറ്റു. നായകളെ ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്ന് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷിച്ചിട്ടുണ്ട്. കൃത്യമായ അന്വേഷണം നടക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.

You cannot copy content of this page