Breaking News

തദ്ദേശ തെരഞ്ഞെടുപ്പിലും ക്രമക്കേട്, വോട്ട് ചോരിക്കെതിരെ കേരളത്തിൽ നിന്ന് 15 ലക്ഷം ഒപ്പുകൾ ഇലക്ഷൻ കമ്മീഷന് സമർപ്പിക്കാൻ കോൺ​ഗ്രസ്

Spread the love

തിരുവനന്തപുരം: വോട്ട് ചോരിക്കെതിരെ 15 ലക്ഷം ഒപ്പുകൾ കേരളത്തിൽ നിന്ന് ഇലക്ഷൻ കമ്മീഷന് സമർപ്പിക്കുമെന്ന് കോൺ​ഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പിലും ക്രമക്കേട് നടക്കുന്നതായും തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി പരാതികൾ സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷന് കോൺഗ്രസ് നൽകിയിട്ടുണ്ടെന്നും എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയുന്നു എന്ന് ആവർത്തിക്കുമ്പോഴും ആ വോട്ട് ഞങ്ങൾക്ക് ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സർവ്വേ നടത്തിയത്. ബിജെപി പറയുന്നതാണ് ഇലക്ഷൻ കമ്മീഷൻ ചെയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി പരാതികൾ സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷന് കോൺഗ്രസ് നൽകിയിട്ടുണ്ട്. വോട്ടർ ലിസ്റ്റിൽ നിന്ന് ആരുടെ പേര് വേണമെങ്കിലും ഒഴിവാക്കാം എന്ന സ്ഥിതിയാണുള്ളതെന്നും സ്വതന്ത്രവും സുതാര്യവുമായ വോട്ടെടുപ്പാണ് നടക്കേണ്ടതെന്നും ദീപാദാസ് മുന്‍ഷി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, വോട്ട് ചൊരിക്കെതിരെ 15 ലക്ഷം ഒപ്പുകൾ കേരളത്തിൽ നിന്ന് ഇലക്ഷൻ കമ്മീഷന് സമർപ്പിക്കുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. ബിജെപി നേതാവ് ഗോപാലകൃഷ്ണൻ പറഞ്ഞത് എല്ലാ മാധ്യമങ്ങളും സംപ്രേക്ഷണം ചെയ്തിരുന്നു. എന്നാൽ, കിരൺ റിജിജു പറയുന്നത് ആ വീഡിയോ വ്യാജമാണെന്നാണ്. എസ്ഐആർ വോട്ടർ പട്ടികയിൽ 2002ലുള്ളവർ ഒഴിവാക്കപ്പെട്ടു. ഇക്കാര്യം കോൺഗ്രസ് ഇന്ന് നടന്ന റിവ്യൂ മീറ്റിങ്ങിൽ അറിയിച്ചിട്ടുണ്ടെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.

You cannot copy content of this page