Breaking News

‘തുടർച്ചയായി RSS നേതാക്കളെ കണ്ടു; എം ആർ അജിത്കുമാർ വിഷയത്തിൽ‌ CPI നിലപാടിൽ മാറ്റമില്ല’; ബിനോയ് വിശ്വം

Spread the love

എഡിജിപി എം ആർ അജിത്കുമാർ വിഷയത്തിൽ‌ സിപിഐ നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആശ്വാസ്യമല്ലാത്ത ചില നടപടികൾ അജിത് കുമാറിന്റെ ഭാഗത്ത്‌ നിന്നുണ്ടായി. തുടർച്ചയായി ആർഎസ്എസ് നേതാക്കളെ കണ്ടു. തൃശൂർ പൂരം തൃശൂരിന്റെ ദേശീയ ഉത്സവമാണ്. അത് അലങ്കോലമാക്കുന്നത് അജിത്കുമാറിന് തടയാൻ ആയില്ലെന്നെന്ന് ബിനോയ് വിശ്വം പറഞ്ഞു.

ചുമതലയിൽ ഉള്ള മന്ത്രി പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല. ഉദ്യഗസ്ഥർ പാലിക്കേണ്ട ചട്ടങ്ങളും നടപടിക്രമങ്ങളും ഉണ്ട്. അത് പാലിച്ചിട്ടില്ല. സർക്കാർ തീരുമാനം എടുക്കുമ്പോൾ സിപിഐയുമായി ആലോചിക്കേണ്ടി വരും. അല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. സിപിഐ നിലപാട് പറയുമെന്നും സിപിഐയുമായി ആലോചിക്കാതെ എൽഡിഎഫിന് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.

You cannot copy content of this page