Breaking News

‘ഓൺലൈൻ മദ്യ വിൽപ്പനയിൽ നിലവിൽ തീരുമാനമെടുത്തിട്ടില്ല’; മന്ത്രി എം.ബി. രാജേഷ്

Spread the love

ഓൺലൈൻ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് നിലവിൽ സർക്കാരിന് യാതൊരു തീരുമാനവുമില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. സമൂഹത്തിന്റെ പൊതുവായ സ്വീകാര്യത ലഭിക്കുമ്പോൾ മാത്രമേ ഇത്തരമൊരു കാര്യത്തെക്കുറിച്ച് ആലോചിക്കാൻ കഴിയുവെന്നും ഇങ്ങനെയൊരു കാര്യം ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഓൺലൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട് ബാർ ഉടമകളുമായി ചർച്ച നടത്തേണ്ട ആവശ്യമില്ലെന്നും എം.ബി. രാജേഷ് പറഞ്ഞു. ഈ വിഷയത്തിൽ ബാർ ഉടമകൾക്ക് ആശങ്കയുണ്ടെന്ന പ്രചാരണം മാധ്യമങ്ങൾ സൃഷ്ടിച്ചതാണെന്നും സാങ്കൽപ്പികമായ കാര്യങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ മുന്നിൽ നിലവിൽ അങ്ങനെയൊരു ശിപാർശയോ തീരുമാനമോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

 

മദ്യവിൽപ്പന ഓൺലൈനായി നടത്തണമെങ്കിൽ അത് സർക്കാരിന്റെ നയപരമായ തീരുമാനമായിരിക്കണം. അത്തരമൊരു തീരുമാനം എടുക്കുമ്പോൾ മാത്രമേ അതിന്റെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യേണ്ടതുള്ളൂ. സമൂഹത്തിന്റെ പൊതുവായ മനോഭാവം അനുകൂലമാകുമ്പോൾ ഇത്തരം കാര്യങ്ങൾ പരിഗണിക്കാമെന്നും, എന്നാൽ ഇപ്പോൾ അങ്ങനെയൊരു നീക്കം സർക്കാരിന്റെ ഭാഗത്തുനിന്നില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.

You cannot copy content of this page