Breaking News

തീരദേശ മേഖലയിലെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ല; മന്ത്രി സജി ചെറിയാനെതിരെ കരിങ്കൊടി പ്രതിക്ഷേധവുമായി യൂത്ത് കോൺഗ്രസ്

Spread the love

കൊച്ചി ചെല്ലാനത്ത് മന്ത്രി സജി ചെറിയാനെതിരെ കരിങ്കൊടി പ്രതിക്ഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. തീരദേശ മേഖലയിലെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. താടിവച്ച് ഭ്രാന്തന്മാരെ പോലെയുള്ള ഗുണ്ടകളാണ് തന്നെ ആക്രമിച്ചതെന്നും, ഒരു മീറ്റിംഗിൽ പാലിക്കേണ്ട സാമാന്യമര്യാദകൾ പാലിച്ചില്ലെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

സർക്കാരിന്റെ ‘ചെല്ലാനം മത്സ്യ ഗ്രാമം’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതാണ് മന്ത്രി സജി ചെറിയാൻ. മന്ത്രി ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചതും നേരത്തെ തന്നെ ഇരിപ്പിടം പിടിച്ച പ്രതിഷേധക്കാർ കരിങ്കൊടിയുമായി എത്തി. മന്ത്രിയെ വളഞ്ഞ് മുദ്രാവാക്യം വിളിച്ചു. പിന്നീട് പോലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാർക്ക് എതിരെ രൂക്ഷ വിമർശനമാണ് മന്ത്രി സജി ചെറിയാൻ ഉന്നയിച്ചത്. പ്രതിഷേധിക്കാൻ എത്തിയവർ യൂത്ത് കോൺഗ്രസ് അല്ല എന്നും, താടിവച്ച ഭ്രാന്തന്മാരെ പോലെയുള്ള ഗുണ്ടകളാണ് എന്നുമായിരുന്നു വിമർശനം.

കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പങ്കെടുക്കുന്ന പരിപാടി ആയതിനാൽ സ്ഥലത്ത് വലിയ പൊലീസ് സന്നാഹമുണ്ടായിരുന്നു. പക്ഷേ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവരുടെ കൂട്ടത്തിൽ ഇരുന്ന പ്രതിഷേധക്കാരെ തിരിച്ചറിയാൻ പോലീസിനും കഴിഞ്ഞില്ല.

You cannot copy content of this page