Breaking News

ശശി തരൂർ നരേന്ദ്രമോദിയെ കണ്ടു; പ്രധാനമന്ത്രിയുടെ വസതിയിൽ കൂടിക്കാഴ്ച

Spread the love

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ശശി തരൂര്‍ എംപി കൂടിക്കാഴ്ച നടത്തി. ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തരൂരിനെ പ്രധാനമന്ത്രി വിളിപ്പിക്കുകയായിരുന്നു. വിദേശപര്യടനം സംബന്ധിച്ച റിപ്പോർട്ട് ശശി തരൂർ നേരത്തെ പ്രധാനമന്ത്രിക്ക് നൽകിയിരുന്നു. അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ തരൂർ മോദിയെ അറിയിച്ചതായാണ് വിവരം. തരൂർ നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച നടന്നത്.

 

ജി ഏഴ് ഉച്ചകോടിക്കു പ്രധാനമന്ത്രി പോകുന്ന സാഹചര്യത്തിലായിരുന്നു പ്രത്യേക കൂടിക്കാഴ്ച. തരൂരിന് പദവി നൽകുന്നതൊന്നും ചർച്ചയായില്ലെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ പ്രതികരിക്കാനില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ നിയോഗിച്ച വിദേശ പര്യടന ദൗത്യം വിജയകരമായി പൂർത്തീകരിച്ചുവെന്ന് ശശി തരൂർ പറഞ്ഞു. തൻ്റെ നേതൃത്വത്തിലുള്ള സംഘം അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നും അവരുടെ പിന്തുണ ലഭിച്ചെന്നും തരൂര്‍ പറഞ്ഞു. ഭാരതീയന്‍ എന്ന നിലയിലാണ് താന്‍ സംസാരിച്ചതെന്നും ഇന്ത്യയുടെ നിലപാട് കൃത്യമായി രാജ്യങ്ങളെ അറിയിച്ചുവെന്നും തരൂർ പറഞ്ഞു.

പാകിസ്താനുമായി മധ്യസ്ഥത വഹിച്ചകാര്യം യുഎസ് പരാമര്‍ശിച്ചില്ലെന്നും തരൂര്‍ പറഞ്ഞു. ഡല്‍ഹിയില്‍ മടങ്ങിയെത്തിശേഷം സംസാരിക്കുകയായിരുന്നു തരൂര്‍. ഇന്നലെ പ്രധാനമന്ത്രിയുമായി തരൂർ ഉൾപ്പെടെയുള്ള പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു.

 

You cannot copy content of this page